നൂറ്റൊന്നംഗസഭ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
ഇരിങ്ങാലക്കുട: നൂറ്റൊന്നംഗസഭയുടെ നേതൃത്വത്തില്‍ നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ ചടങ്ങിന്റെ ഉദ്ഘാടനം ചെയ്തു. 101 അംഗ സഭ ചെയര്മാന് ഡോ. ഇ.പി. ജനാര്ദ്ദനന് അധ്യക്ഷത വഹിച്ചു. അക്ഷരദക്ഷിണ സഹായധന വിതരണം ജില്ലാ ജഡ്ജി ജോമോന് ജോണ്‍ നിര്‍വഹിച്ചു. ഔഷധ സസ്യ തൈകളുടെ വിതരണം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അലീഷ മാത്യു നിര്‍വഹിച്ചു. ആരോഗ്യ സെമിനാറിനോടൊപ്പം സംഘടിപ്പിച്ച ഭക്ഷണരീതിയും ജീവിതശൈലി രോഗങ്ങളും എന്ന വിഷയത്തെ സംബന്ധിച്ചുള്ള സെമിനാര്‍ ഡോ.ടി.ഡി. പ്രദീപ്കുമാര്‍ നയിച്ചു. കേരള വനംവകുപ്പിന്റെ സഹകരണത്തോടെയാണ് സൗജന്യമായി വൃക്ഷ തൈകള്‍ വിതരണം ചെയ്തത്. പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രിയുമായി സഹകരിച്ചുകൊണ്ട് നടത്തിയ ക്യാമ്പിന് ഹോസ്പിറ്റല്‍ ഓപ്പറേഷന്‍സ് മാനേജര്‍ ആന്‍ജോ ജോസ് ആശംസകള്‍ അര്‍പ്പിച്ചു. നൂറ്റൊന്നംഗസഭ സെക്രട്ടറി പി. രവിശങ്കര്‍, ജനറല്‍ കണ്‍വീനര്‍ എം. സനല്‍കുമാര്‍, ഖജാന്‍ജി പി.കെ. ശിവദാസ്, അക്ഷരദക്ഷിണക്ക് വേണ്ടി കണ്‍വീനര്‍ എന്‍. നാരായണന്‍കുട്ടി മാസ്റ്റര്‍, കോര്‍ഡിനേറ്റര്‍ എസ്. ശ്രീകുമാര്‍, വൈസ് ചെയര്മാന് ഡോ. ഹരീന്ദ്രനാഥ്, എന്‍. ശിവന്‍കുട്ടി, പ്രസന്ന ശശി, വത്സന് കളരിക്കല്‍, കെ.എ. സുധീഷ് കുമാര്‍, പി.കെ. ജിനന് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.