കലാകാരന്മാര്ക്കൊരു കൈത്താങ്ങ് ഓണ്‍ലൈന്‍ എക്സിബിഷന് നടത്തി
ഇരിങ്ങാലക്കുട: പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റ് രാജേഷ് തമ്പുരു എന്ന കലാകാരന്റെ വിവിധ കലാസൃഷ്ടികളുടെ ഓണ്‍ലൈന്‍ എക്സിബിഷന് നടത്തി. കലാകാരമാര്‍ക്കു തൊഴിലവസരം നഷ്ടപ്പെട്ട കോവിഡ് കാലഘട്ടത്തില്‍ അവര്‍ക്കൊരു കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടുകൂടിയാണ്സര്ഗസമീക്ഷ എന്നീ വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടേയും പുകസ ടൗണ്‍ യൂണിറ്റിന്റെ യൂട്യൂബ് ചാനല്‍ വഴിയും നടത്തിയ പരിപാടി സിനിമാ നടന് ടോവിനോ തോമസ് ഉദ്ഘാടനം ചെയ്തു. അശോകന് ചെരുവില്‍, ഡോ. സി. രാവുണ്ണി, അഡ്വ. പ്രേംപ്രസാദ്, രെജില ഷെറിന്, ഡോ. കെ. രാജേന്ദ്രന്, ഡോ. കെ.പി. ജോര്‍ജ്, കെ.ജി. സുബ്രഹ്മണ്യന്, കെ.എച്ച്. ഷെറിന് അഹമ്മദ്, ദീപ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

ഏഴാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേള; മോഹന്‍ സ്മാരക പുരസ്കാരം ഫാസില്‍ റസാഖിന് സമര്‍പ്പിച്ചു
തിരുവനന്തപുരം സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ അവാര്‍ഡുകള്‍ വാലപ്പന് ക്രീയേഷന്സിന്റെ നിഴല്വ്യാപാരികള്ക്കും സ്വാലിഹ്നും
പ്രകൃതിയെ അനുനിമിഷം ചൂഷണം ചെയ്ത് ജീവിക്കുന്ന സമൂഹമായി മനുഷ്യര്‍ മാറിക്കഴിഞ്ഞു-പ്രേംകുമാര്‍
മൃച്ഛകടികം കൂടിയാട്ടം ബംഗളൂരുവിലെ രംഗശങ്കരയുടെ വേദിയില്‍ നടന്നു
ക്രൈസ്റ്റ് കോളജില്‍ പുസ്തക സെമിനാര്‍ സംഘടിപ്പിച്ചു
കോനിക്കല്‍ രാമനാരായണക്കുറുപ്പ് സ്മാരക ട്രസ്റ്റ് പുരസ്കാരം സലീഷ് നനദുര്ഗയ്ക്ക്