പിഎംഎവൈ പ്രകാരം പണിതീര്ത്ത ഭവനം സന്ദര്ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
പിഎംഎവൈ പദ്ധതിയില് നിര്മാണം പൂര്ത്തീകരിച്ച കിഴുത്താണി സ്വദേശി കുഞ്ഞിലിക്കാട്ടില് നളിനിയുടെ വീട്ടില് സന്ദര്ശനം നടത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി നളിനിക്ക് ഓണപ്പുടവ സമ്മാനിക്കുന്നു.
കാറളം: കിഴുത്താണിയില് പിഎംഎവൈ പ്രകാരം പണി തീര്ത്ത കുഞ്ഞിലിക്കാട്ടില് നളിനിയുടെയും രാജുവിന്റെയും ഭവനം കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്ശിച്ചു. വീട്ടിലെ മുറിയും അടുക്കളയും ചുറ്റുപാടുകളും സന്ദര്ശിച്ചു. നളിനിക്കും മകന് രാജുവിനും കേന്ദ്രമന്ത്രി ഓണപ്പുടവ നല്കി. നളിനിയമ്മയും കുടുംബാംഗങ്ങളുമായി വിശേഷങ്ങള് പങ്കുവെച്ചു. അയല്വാസികളും നാട്ടുകാരുമടക്കം നിരവധി കുടുംബങ്ങള് അദ്ദഹത്തെ കാണാന് എത്തിയിരുന്നു.
ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട,ജന സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, മണ്ഡലം വൈസ് പ്രസിഡന്റ് രാമചന്ദ്രന് കോവില്പറമ്പില്, വാര്ഡ് മെമ്പര് അജയന് തറയില്, സ്റ്റേറ്റ് കൗണ്സില് അംഗം സന്തോഷ് ചെറാക്കുളം, മണ്ഡലം ട്രഷര് രമേഷ് അയ്യര്, വാസു കിഴുത്താണി, ഇ.കെ. അമരദാസ്, രാജന് കുഴുപ്പുള്ളി എന്നിവര് ഒപ്പമുണ്ടായിരുന്നു.

നൃത്തച്ചുവടുകളില് അരങ്ങുണര്ന്നു; കലയുടെ പൊന്പൂരം കൊടിയേറി…..
പൂമംഗലം പഞ്ചായത്തില് പകല്വീട് തുറന്നു
ടൗണ് അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്സോണ് ഹോക്കി വനിത വിഭാഗത്തില് ജേതാക്കളായി ക്രൈസ്റ്റ് കോളജ് ടീം
ഇരിങ്ങാലക്കുടയുടെ വികസനം: എംഎല്എയുമായി കൂടിക്കാഴ്ച നടത്തി യുവമോര്ച്ച
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില് ശുചീകരണ പ്രവര്ത്തനം നടത്തി