സെന്റ് തോമസ് കത്തീഡ്രല്‍ ഇരിങ്ങാലക്കുട ദനഹതിരുനാള്‍ 2025; പന്തല്‍ കാല്‍നാട്ടല്‍ കര്‍മ്മം നടത്തി
സെന്റ് തോമസ് കത്തീഡ്രലിലെ ദനഹ തിരുനാളിന് പ്രവാസികളുടെ കൂട്ടായ്മയോടുകൂടി അണിയിച്ചൊരുക്കുന്ന പ്രവാസിപന്തലിന്റേയും, മറ്റു രണ്ടു പന്തലുകളുടേയും കാല്‍നാട്ടല്‍ കര്‍മ്മം കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലിലെ ദനഹ തിരുനാളിന് പ്രവാസികളുടെ കൂട്ടായ്മയോടുകൂടി അണിയിച്ചൊരുക്കുന്ന പ്രവാസിപന്തലിന്റേയും, മറ്റു രണ്ടു പന്തലുകളുടേയും കാല്‍നാട്ടല്‍ കര്‍മ്മം കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ഹാലിറ്റ് തുലാപറമ്പന്‍, ഫാ. ഗ്ലിഡിന്‍ പഞ്ഞിക്കാരന്‍, ഫാ. ജോസഫ് പയ്യപ്പിള്ളി, കൈക്കാരന്മാരായ പി.ജെ. തിമോസ് പാറേക്കാടന്‍, സി.എം. പോള്‍ ചാമപറമ്പില്‍, ബാബു ജോസ് പുത്തനങ്ങാടി, ജോമോന് തട്ടില്‍ മണ്ടി ഡേവി, കേന്ദ്രസമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരന്‍, സോഷ്യല്‍ ആക്ഷന്‍ പ്രസിഡന്റ് ടോണി ചെറിയാടന്‍, ദനഹതിരുനാള്‍ ജനറല്‍ കണ്‍വീനര്‍ സെബി അക്കരക്കാരന്‍, ജോയിന്റ് കണ്‍വീനര്‍മാരായ സാബു കൂനന്‍, പൗലോസ് താക്കോല്ക്കാരന്, പ്രവാസി പന്തല്‍ കണ്‍വീനര്‍ സാബു ചെറിയാടന്‍, ഇല്യുമിനേഷന്‍ കണ്‍വീനര്‍ മെല്വിന് ചേര്യേക്കര, ജോയിന്റ് കണ്‍വീനര്‍ ജിസ്റ്റോ ജോസ് കുറുവീട്ടില്എന്നിവര് സംസാരിച്ചു.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
വിശുദ്ധ കുരിശിന്റെ പുകഴ്ച; കുരിശടി കത്തീഡ്രലില്‍ തിരുനാളിന് കൊടിയേറി
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി