ക്രൈസ്റ്റ് കോളജ് ഫിസിക്സ് വിഭാഗം എല്‍ഇഡി സ്റ്റാര്‍ നിര്‍മാണ ശില്പശാല നടത്തി
ക്രൈസ്റ്റ് കോളജ് ഫിസിക്സ് വിഭാഗവും ഇന്നോവറ്റീവ് ആന്‍ഡ് എന്റര്‍പ്രേണര്‍ഷിപ് സെല്ലും ചേര്‍ന്നു ക്രിസ്മസ് എല്‍ഇഡി സ്റ്റാര്‍ ശില്പശാലയും വില്പനയും നഗരസഭ ചെയര്‍പേഴ്സണ്‍ മേരികുട്ടി ജോയ് ആദ്യ വില്പന നടത്തി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഫിസിക്സ് വിഭാഗവും ഇന്നോവറ്റീവ് ആന്‍ഡ് എന്റര്‍പ്രേണര്‍ഷിപ് സെല്ലും ഒന്ന് ചേര്‍ന്നു ക്രിസ്മസ് എല്‍ഇഡി സ്റ്റാര്‍ ശില്പശാലയും വില്പനയും നടത്തി. ബിഎസി ഫിസിക്സ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ശില്പശാലയില് നിര്‍മ്മിച്ച നക്ഷത്രങ്ങളുടെ വില്പന ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരികുട്ടി ജോയ് ആദ്യ വില്പന നടത്തി. നോവ ചെയര്മാന് സുരേഷ് കടുപ്പശേരിക്കാരന്‍ നക്ഷത്രം ഏറ്റു വാങ്ങി. ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. ഫിസിക്സ് വിഭാഗം തലവന്‍ ഡോ. സുധീര്‍ സെബാസ്റ്റ്യന്‍, അസിസ്റ്റന്റ് പ്രഫസര്‍ ടി. സ്റ്റിജി ജോസ് എന്നിവര്‍ സംസാരിച്ചു.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി