വൈദ്യുതചാര്ജജ് വര്‍ധനവിനെതിരെ കേരള കോണ്‍ഗ്രസ് പ്രതിഷേധകുട്ടായ്മ
വെദ്യുതചാര്ജ്ജ് വര്‍ധനവ് കനത്ത പ്രഹരം; അഡ്വ. തോമസ് ഉണ്ണിയാടന്
ഇരിങ്ങാലക്കുട: അന്യായമായ വൈദ്യുതിചാര്‍ജ്ജ് വര്‍ധനവിന്റെ പ്രഹരമേറ്റ് കേരളജനത പൂളയുകയാണെന്ന് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് അഡ്വ.തോമസ് ഉണ്ണിയാടന്. കേരള കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സായാഹ പ്രതിഷേധ സംഗമം ഉദ്ഘാനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദഹം. സര്‍ക്കാരിന്റെ പ്രഹരം കരണത്തും ഹൃദയത്തിലുമേറ്റ് ജനങ്ങള്‍ വേദനിക്കുന്നു. സര്‍ക്കാരിന്റെയും കെഎസ്ഇബിയുടേയും കെടുകാര്യസ്ഥതയും ധൂര്‍ത്തും മുലമുണ്ടായ സാമ്പത്തിക നഷ്ടം നികത്തുന്നതിനുവേണ്ടിയാണ് ചാര്‍ജ്ജ് വര്‍ധനവ് കൊണ്ടു വന്നിട്ടുള്ളതെന്ന് ഉണ്ണിയാടന് ചൂണ്ടിക്കാട്ടി.
ഇതിനെതിരെ കക്ഷി രാഷ്ട്രീയത്തിനതീതായ ജനമുന്നേറ്റേം ഉണ്ടാകണമെന്ന് ഉണ്ണിയാടന് അഭ്യര്‍ത്ഥിച്ചു. കേരള കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയര്മാന് എം.പി. പോളി, സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ്, ഭാരവാഹികളായ പി.ടി. ജോര്‍ജ്, സേതുമാധവന്, സിജോയ് തോമസ്, ജോസ് ചെമ്പകശേരി, മാഗി വിന്‍സെന്റ്, അഡ്വ. ഷൈനി ജോജോ, ഫെനി എബിന് വെള്ളാനിക്കാരന്‍, ശിവരാമന് കൊല്ലംപറമ്പില്‍, അജിത സദാനന്ദന്, തുഷാര ഷിജിന്, ദീപക് അയ്യന്‍ചിറ, ലാലു വിന്‍സെന്റ് പള്ളായി, എന്‍.ഡി. പോള്‍, ഫിലിപ്പ് ഓളാട്ടുപുറം, വിനോദ് ചേലുക്കാരന്, എബിന് വെള്ളാനിക്കാരന്‍, എം.എസ്. ശ്രീധരന്, കെ. സതീഷ്, ബീന വാവച്ചന്, സംഗീത ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.