സിബിഎസ്ഇ തൃശൂര്‍ സെന്‍ട്രല്‍ സഹോദയ ഫുട്ബോള്‍ വെള്ളാനി സെന്റ് ഡൊമിനിക്ക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് കിരീടം
വെള്ളാനി: ചാലക്കുടി ക്രൈസ്റ്റ് പബ്ലിക് സ്കൂളില്‍ വെച്ച് നടന്ന സിബിഎസ്ഇ തൃശൂര്‍ സെന്‍ട്രല്‍ സഹോദയ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ആണ്‍കുട്ടികളുടെ ജൂനിയര്‍ വിഭാഗത്തില്‍ വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ജോതാക്കളായി. അല്‍ അസര്‍ സെന്‍ട്രല്‍ സ്കൂള്‍ മാളയെ പരാജയപ്പെടുത്തി കൊണ്ടാണ് സെന്റ് ഡോമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഈ വിജയം കരസ്ഥമാക്കിയത്. ചാലക്കുടി ക്രൈസ്റ്റ് പബ്ലിക് സ്കൂളില്‍ നടന്ന സമാപന സമ്മേളനത്തില്‍ തൃശൂര്‍ സെന്‍ട്രല്‍ സഹോദയ പ്രസിഡന്റ് ഡോ. ജോര്‍ജ് കോലഞ്ചേരി, ട്രഷറര്‍ റവ.ഡോ. പി.ജെ. വര്‍ഗീസ് എന്നിവര്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.