ഉത്സവത്തിന് മുന്‍പേ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വിവാദങ്ങളുടെ വേലിയേറ്റം
കൂടല്‍മാണിക്യം ക്ഷേത്രത്തിന് ചുറ്റും ദേവസ്വത്തിന്റെ നടപടികള്‍ക്കെതിരേ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍.
വിശ്വാസവും ആചാരങ്ങളും തകര്‍ക്കാന്‍ ഭരണസമിതി ഗൂഢാലോചനയെന്ന് ഭക്തര്‍
കലശചടങ്ങുകളുടെ സമയം മാറ്റിയതിലും പ്രതിഷേധം
ഉത്സവ ദിനങ്ങളില്‍ ഭഗവാനെ തൊഴാനുള്ള സൗകര്യം ഇല്ലാതാകുമെന്ന് ആശങ്ക
ഉത്സവ ബുലൈറ്റില് അനുമതിയില്ലാതെ പേരുള്‍പ്പെടുത്തിയതില്‍ പ്രതിഷേധം
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം തിരുവുത്സവം 28ന് ആരംഭിക്കാനിരിക്കേ ക്ഷേത്രകാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാവുന്നു. ക്ഷേത്രോത്സവ ബുക്ക്ലെറ്റില്‍ തന്റെ അറിവോ, സമ്മതമോ കൂടാതെ പേരും ഫോട്ടോയും ഉള്‍പ്പെടുത്തി എന്ന് ആരോപിച്ച് ദേവസ്വത്തിന് കത്ത് നല്കിയി രിക്കുകയാണ് കാവനാട്ടുമന കൃഷ്ണന് നമ്പൂതിരി. ഈ വര്‍ഷത്തെ കൂടല്‍മാണിക്യം ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഔദ്യോഗിക ബുക്ക്ലെറ്റില്‍ ആചാരാനുഷ്ഠാന കമ്മിറ്റി ജോ. കണ്‍വീനറായി നല്‍കിയിട്ടുള്ളത് കാവനാട്ടുമന കൃഷ്ണന് നമ്പൂതിരിയുടെ പേരും ഫോട്ടോയുമാണ്.
ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകള് ഒന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നും ഒരു യോഗത്തിലേക്കും തന്നെ ക്ഷണിക്കുകയോ, താന്‍ പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്നും കൃഷ്ണന് നമ്പൂതിരി ദേവസ്വത്തിന് നല്കിയ കത്തില്‍ പറയുന്നു. മാത്രവു മല്ല, ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും കോട്ടം തട്ടുന്ന വിധത്തിലുള്ള ദേവസ്വത്തിന്റെ പ്രവര്‍ത്തികളും നിലപാടുകളും ഏറെ മാനസിക പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ ഈ സ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും ഈ നടപടിയില്‍ താന്‍ ശക്തമായി പ്രതിഷേധിക്കുന്നതായും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതുവരെയുള്ള ബുക്ക്ലെറ്റ് വിതരണം നിര്‍ത്തലാക്കി ബുക്ക്ലെറ്റില്‍ നിന്ന് തന്റെ പേര് നീക്കം ചെയ്യണമെന്നും തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് നോട്ടീസില്‍ പേരും ചിത്രവും ഉള്‍പ്പെ ടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുന്ന രേഖാമൂലമുള്ള ഒരു പ്രസ്താവന പ്രസിദ്ധീകരിക്കണമെന്നും തന്റെ പ്രതിബദ്ധതയെ ചോദ്യം ചെയ്യുന്നതിന് ഇടയാക്കിയ ദേവസ്വം പരസ്യമായി പൊതുസമൂഹത്തിനു മുന്പില് ഖേദപ്രകടനം നടത്തണമെന്നുമാണ് കത്തിലെ ആവശ്യം. അതേസമയം ഉത്സവത്തിന്റെ കലശ സമയം മാറ്റിയത് ഉള്‍പ്പെടെ പല വിഷയങ്ങളിലും പ്രതിഷേധവുമായി ഭക്തജനങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴിഞ്ഞ അഷ്ട മംഗല പ്രശ്നത്തില്‍ തെക്കേനട വീതി കൂട്ടരുതെന്ന് പ്രശ്നകാരന്മാര്‍ പറഞ്ഞിട്ടും തെ്കേഗോപുര വാതില്‍ വീതികൂട്ടി. മാത്രമല്ല, ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് വെടിമരുന്ന് സൂക്ഷിക്കാന്‍ പുതിയ നിര്‍മിതിയും ഉയരുന്നുണ്ട്. ഇതിനിടയില്‍ ഉത്സവകാലത്തെ കലശ സമയം കൂടി മാറ്റിയത് ഭക്തര്‍ക്കിടയില്‍ ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. സാധാരണ ഉത്സവകാലത്ത് പകല്‍ ശീവേലിക്ക് ശേഷം ഉച്ചപൂജയ്ക്കൊപ്പമാണ് കലശം നടത്താറുള്ളത്. കലശത്തിന്റെ ചടങ്ങുകള്‍ എല്ലാം പൂര്‍ത്തിയാകാന്‍ ഏകദേശം മൂന്ന് മണിയെങ്കിലും ആകാറുമുണ്ട്.
ആചാരമനുസരിച്ച് കലശം നടത്തുന്നയാള്‍ അത്രയും സമയം ഉപവാസം ഇരിക്കണം. അതിനാല്‍ കലശ സമയത്തില്‍ മാറ്റം വരുത്തണമെന്ന കാലങ്ങളായുള്ള തന്ത്രിമാരുടെ ആവശ്യത്തെ തുടര്‍ന്നാണ് ഇപ്രാവശ്യം സമയ ക്രമത്തില്‍ മാറ്റം വരുത്തിയതെന്നാണ് ദേവസ്വത്തിന്റെ വിശദീകരണം. ഇപ്രാവശ്യം മുതല്‍ രാവിലെ തന്നെ ഉച്ചപൂജയും കലശ ചടങ്ങുകളും പൂര്‍ത്തീകരിച്ച് ഭഗവാനെ പുറത്തേക്ക് എഴുന്നള്ളിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇതുപ്രകാരം രാവിലെ നേരത്തെ ആരംഭിച്ചിരുന്ന ശീവേലി ആരംഭിക്കാന്‍ കുറഞ്ഞത് പത്തു മണിയെങ്കിലുമാകും. മാത്രമല്ല, ഉത്സവ ദിനങ്ങളില്‍ ഭക്തര്‍ക്ക് ഭഗവാനെ തൊഴാനുള്ള സൗകര്യവും ഇല്ലാതാകും. ഇതിനെതിരേ ശക്തമായ പ്രതിഷേധമാണ് ഭക്തര്ക്കിടില് ഉയരുന്നത്. ഇതില്‍ പ്രതിഷേധിച്ച് ക്ഷേത്രത്തിന് ചുറ്റും കൂടല്‍മാണിക്യം സായാഹ്ന കൂട്ടായ്മയുടെ പോസ്റ്ററുകളും പ്ര ത്യക്ഷപ്പെട്ടിട്ടുണ്ട്. കൂടല്‍മാണിക്യം ക്ഷേത്ര വിശ്വാസവും ആചാരങ്ങളും ഉത്സവവും തകര്‍ക്കാനുള്ള ദേവസ്വം ഭരണസമിതിയുടെ ഗൂഢാലോചന ഭക്തര്‍ തിരിച്ചറിയണമെന്നും പ്രതികരിക്കണമെന്നുമാണ് പോസ്റ്ററുകളില്‍ എഴുതിയിട്ടുള്ളത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇന്നലെ കരൂപ്പടന്ന പാലത്തിനു സമീപം കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തകര്‍ന്ന ഓട്ടോറിക്ഷ
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷിച്ചു
സ്നേഹത്തിന്റെ സന്ദേശം പ്രസരിപ്പിക്കുന്നതില്‍ ക്രൈസ്തവ സമൂഹത്തിന് വലിയ പങ്ക്: മന്ത്രി ഡോ. ആര്. ബിന്ദു
ആളൂരിലെ വടുവന്‍ തോട്ടില്‍ അനധികൃത തടയണ; വെള്ളത്തില്‍ മുങ്ങി കൃഷിയിടങ്ങള്‍
കൂടല്‍മാണിക്യം ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധവുമായി സമസ്ത കേരള വാര്യര്‍ സമാജം
നടവരമ്പ് ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്പേസ് ഡ്രീം സ്കോളേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു