ആളൂരിലെ വടുവന്‍ തോട്ടില്‍ അനധികൃത തടയണ; വെള്ളത്തില്‍ മുങ്ങി കൃഷിയിടങ്ങള്‍
വടുവന്‍ തോട്ടില്‍ അനധികൃത തടയണ കെട്ടിയതിനെത്തുടര്‍ന്ന് കൃഷിയിടത്തിലെ വെള്ളക്കെട്ട്.
ഇരിങ്ങാലക്കുട: ആളൂര്‍ പഞ്ചായത്തിലെ വടുവന്‍ തോട്ടില്‍ അനധികൃത തടയണ കെട്ടിയതിനെ തുടര്‍ന്ന് 75 ഏക്കറോളം സ്ഥലത്ത് ഒരാഴ്ചയായി കൃഷിയിടങ്ങളില്‍ വെള്ളക്കെട്ടുയര്‍ന്നതോടെ കൃഷികള്‍ നശിച്ചെന്ന് കര്‍ഷകര്‍. ആളൂര്‍ പഞ്ചായത്തിലെ 18, 22 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന മാനാട്ടുകുന്ന്, ആളൂര്‍, താഴെക്കാട് പ്രദേശങ്ങളില്‍ 100 ഏക്കര്‍ വിസ്തൃതിയില്‍ കിടക്കുന്ന പ്രദേശമാണു മാനാട്ടുകുന്ന് വടുവന്ചിറ. നൂറ്റാണ്ടുകളുടെ പഴക്കമുള്ള വടുവന്ചിറ കഴിഞ്ഞ ദിവസം കെട്ടിയതോടെ ജലനിരപ്പ് ഉയരുകയായിരുന്നു. ഇതോടെ ഈ പ്രദേശത്തെ കര്‍ഷകരുടെ ആശങ്കയും ഉയര്‍ന്നു.
വ്യക്തികള്‍ അനധികൃതമായാണ് തടയണ കെട്ടുന്നതെന്നും ഇതുമായി ബന്ധപ്പെട്ട പഞ്ചായത്തിലും കൃഷിഭവനിലും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും കര്‍ഷകര്‍ ആരോപിച്ചു. വലതുകര കനാലിലേയും ബ്രാഞ്ച് കനാലിലേയും ചോര്‍ച്ചയും ഉറവ് ജലവും ഒഴുകി പോകുന്നതാണ് വടുവന്‍ തോട്. എല്ലാ വര്‍ഷവും വെള്ളക്കെട്ടില്‍ കൃഷിനാശം ഉണ്ടാകുന്നതിനാല്‍ കര്‍ഷകരില്‍ ഏറെ പേരും സ്ഥലം തരിശിട്ടിരിക്കുകയാണ്. എന്നാല്‍ ചുരുക്കം ചില കര്‍ഷകര്‍ ലക്ഷങ്ങള്‍ മുടക്കി ഇത്തവണയും കൃഷിയിറക്കിയിട്ടുണ്ട്.
ഈ കൃഷികളും കൃഷിഭവന്റെ സഹായത്തോടെ ഇറക്കിയ കൃഷികളും ഒരാഴ്ചയായി വെള്ളക്കെട്ടിലാണ്. തടയണ കെട്ടുന്നതു മൂലം വെള്ളക്കെട്ടില്‍ കൃഷിനാശം സംഭവിക്കുകയാണെന്നാണു കര്‍ഷകരുടെ പരാതി. ചിറകെട്ടുന്നതോടെ അറുപതോളം വരുന്ന സ്വകാര്യവ്യക്തികളുടെ പറമ്പുകളില്‍ വെള്ളം കെട്ടി നില്‍ക്കുകയാണ്. ഇതുമൂലം കൃഷിനാശം സംഭവിച്ചിരിക്കുകയാണ്. പാവല്‍, പടവലം, പയര്‍, ചീര തുടങ്ങി പച്ചക്കറി കൃഷികളും നശിക്കുകയാണ്.
വാഴ, തെങ്ങ്, കവുങ്ങ്, ജാതി എന്നിവയെല്ലാം നശിക്കുകയാണ്. ഇതാണു കര്‍ഷകര്‍ തടയണ കെട്ടുന്നതിനെ എതിര്‍ക്കുന്നത്. തടയണ കെട്ടുന്നതിനെതിരേ നിരവധി പരാതികളും പ്രതിഷേധങ്ങളും നടത്തിയിട്ടും ശാശ്വത പരിഹാരമുണ്ടായിട്ടില്ലെന്നും അനധികൃതമായി കെട്ടുന്ന തടയണ എത്രയും വേഗം തുറന്നു കൃഷിനാശം ഒഴിവാക്കി കര്‍ഷകരെ സംരക്ഷിക്കണമെന്നും കര്‍ഷകനും കര്‍ഷക സമര സമിതി നേതാവുമായ രാമന് എമ്പ്രാന്തിരി, മഠത്തിപറമ്പില്‍ അന്തോണിക്കുട്ടി, എടത്താടന്‍ സജീവന്, മല്ലിക അര്ജുന്, മാളക്കാരന്‍ ഷാജന് എന്നിവര്‍ ആവശ്യപ്പെട്ടു.
ചിറയില്‍ വെള്ളം നിറഞ്ഞാല്‍ സമീപത്തെ കിണറുകളില്‍ വെള്ളം നിറയും.
തുമ്പൂര്‍മുഴി വലതുകര കനാല്‍ കമ്മീഷന് ചെയ്തതനു ശേഷം ജലസമൃദ്ധിയുണ്ടായപ്പോഴാണു ഇവിടെ തടയണ കെട്ടുന്നതു അവസാനിപ്പിച്ചിരുന്നതെന്നാണു പ്രദേശവാസികള്‍ പറയുന്നത്. അരനൂറ്റാണ്ടിനു മുമ്പ് മുതല്‍ ഇവിടെ വേനലില്‍ ചിറ കെട്ടിയിരുന്നു. 75 വര്‍ഷം മുമ്പ് നിര്‍മിച്ച ചീപ്പ് ഇപ്പോഴുമുണ്ട്. എന്നാല്‍ ഇടയ്ക്ക് 20 വര്‍ഷത്തോളം ചിറകെട്ടിയിരുന്നില്ല. പിന്നീട് ജലക്ഷാമം രൂക്ഷമായതോടെ 2015 മുതല്‍ നാട്ടുകാര്‍ ചിറകെട്ടാന്‍ തുടങ്ങി.
കന്നിമാസത്തില് കെട്ടി മേടമാസത്തില്‍ തുറക്കുന്ന രീതിയിലാണു തടയണകെട്ടി ക്രമീകരിച്ചിരുന്നത്. അക്കാലത്ത് തുലാവര്‍ഷത്തില്‍ പെയ്യുന്ന മഴയായിരുന്നു ചിറ നിറക്കുന്നതിനു ഉപയോഗിച്ചിരുന്നത്. കനാല്‍ വെള്ളം വന്നകാലത്ത് ആഴ്ചയില്‍ അഞ്ചോളം ദിവസങ്ങളില്‍ കനാലില്‍ വെള്ളം സമൃദ്ധമായി കിട്ടിയിരുന്നു. എന്നാല്‍ ഒരു ദിവസം പോലും വെള്ളം ആളൂരിലെ കനാലുകളില്‍ കിട്ടുന്നില്ല എന്നതാണു ഇപ്പോഴത്തെ അവസ്ഥ. ചിറയില്‍ വെള്ളം നിറഞ്ഞു നിന്നാല്‍ മാത്രമേ മാനാട്ടുകുന്ന് കോളനി അടക്കമുള്ള ആളൂര്‍ പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ കിണറുകളില്‍ വേനലില്‍ ജലലഭ്യത ഉണ്ടാകൂ.
@@@@ കര്‍ഷകരുടെ ആശങ്ക
*കൃഷിനാശ ഭീഷണിയുള്ളത് 75 ഏക്കര്‍
*കൃഷി ചെയ്തു വന്നിരുന്നത് കൊള്ളി, വാഴ, കവുങ്ങ്, ജാതി എ്നിവ
*ചിറ കെട്ടിയപ്പോള്‍ വന്‍ കൃഷിനാശം; 40 ലക്ഷം രൂപയുടെ കൃഷി നാശം സംഭവിച്ചു
*കൃഷി നശിക്കുന്നത് വടുവന്ചിറ മുതല്‍ തൊമ്മാന വരെ
*കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം പോലും നല്കാന് സര്‍ക്കാര്‍ തയ്യാറായില്ല

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇന്നലെ കരൂപ്പടന്ന പാലത്തിനു സമീപം കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തകര്‍ന്ന ഓട്ടോറിക്ഷ
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷിച്ചു
സ്നേഹത്തിന്റെ സന്ദേശം പ്രസരിപ്പിക്കുന്നതില്‍ ക്രൈസ്തവ സമൂഹത്തിന് വലിയ പങ്ക്: മന്ത്രി ഡോ. ആര്. ബിന്ദു
ഉത്സവത്തിന് മുന്‍പേ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വിവാദങ്ങളുടെ വേലിയേറ്റം
കൂടല്‍മാണിക്യം ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധവുമായി സമസ്ത കേരള വാര്യര്‍ സമാജം
നടവരമ്പ് ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്പേസ് ഡ്രീം സ്കോളേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു