കൂടല്‍മാണിക്യം ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധവുമായി സമസ്ത കേരള വാര്യര്‍ സമാജം
സമസ്ത കേരള വാര്യര്‍ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണ വാര്യര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രം തന്ത്രി, കാരായ്മ ജീവനക്കാര്‍ക്കെതിരേയുള്ള ദേവസ്വം ഭരണസമിതിയുടെ ധാര്‍ഷ്ട്യം നിറഞ്ഞ പ്രവര്‍ത്തനങ്ങളില്‍ സമസ്ത കേരള വാര്യര്‍ സമാജം യൂണിറ്റ് സമ്മേളനം അത്യപതിയും ആശങ്കയും രേഖപ്പെടുത്തി. ക്ഷേത്രം ജീവനക്കാരെ വിവിധ പൂക്കളില്‍ കോര്‍ത്ത മാല പോലെ കോര്‍ത്തിണക്കി കൊണ്ടുപോകുന്നതിനു പകരം അവര്‍ക്കിടയില്‍ പരസ്പര വൈരാഗ്യം സൃഷ്ട്ടിക്കുന്ന തരത്തിലും ഭക്തര്‍ക്ക് മാനസിക വിഷമം ഉണ്ടാക്കുന്നതുമായ ഭരണാധികാരികളുടെ ഭാഗത്തു നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ സമ്മേളനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
സമാജം ജില്ലാ പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണ വാര്യര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി. രുദ്രന് വാര്യര്‍ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ടി.വി. ഇന്ദിര വാരസ്യാര്, പി.വി. രാമചന്ദ്ര വാര്യര്‍, രാപ്പാള്‍ ഉണ്ണികൃഷ്ണന്, ഭദ്ര വാര്യര്‍, ഭാനു ശ്രീ വാര്യര്‍ എന്നിവരെ ആദരിച്ചു. സെക്രട്ടറി എ. അച്യുതന്, വി.വി. ഗിരീശന്, എ.സി. സുരേഷ്, ഉഷാദാസ്, എസ്. കൃഷ്ണകുമാര്‍, ടി. രാമന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു. പി.വി. രുദ്രന് വാര്യര്‍ (പ്രസിഡന്റ്), എ. അച്യുതന് (സെക്രട്ടറി), എസ്. കൃഷ്ണകുമാര്‍ (ട്രഷറര്‍), ഇന്ദിര ശശീധരന് (വനിതാ വിഭാഗം പ്രസിഡന്റ്), എ.സി. രമാദേവി (സെക്രട്ടറി), പ്രഭ വേണുഗോപാല്‍ (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇന്നലെ കരൂപ്പടന്ന പാലത്തിനു സമീപം കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തകര്‍ന്ന ഓട്ടോറിക്ഷ
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷിച്ചു
സ്നേഹത്തിന്റെ സന്ദേശം പ്രസരിപ്പിക്കുന്നതില്‍ ക്രൈസ്തവ സമൂഹത്തിന് വലിയ പങ്ക്: മന്ത്രി ഡോ. ആര്. ബിന്ദു
ആളൂരിലെ വടുവന്‍ തോട്ടില്‍ അനധികൃത തടയണ; വെള്ളത്തില്‍ മുങ്ങി കൃഷിയിടങ്ങള്‍
ഉത്സവത്തിന് മുന്‍പേ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വിവാദങ്ങളുടെ വേലിയേറ്റം
നടവരമ്പ് ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്പേസ് ഡ്രീം സ്കോളേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു