കളള് ഷാപ്പിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ച അധ്യാപകനെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമം
പരിക്ക് പറ്റിയ സുഗുണന്.
ഇരിങ്ങാലക്കുട: കള്ള് ഷാപ്പിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചതിന് വാഹനം ഇടിച്ച് അപായപ്പെടുത്തുവാന്‍ ശ്രമിച്ചതായി പരാതി. കല്ലേറ്റുംകര പോളിടെക്നികിലെ അധ്യാപകനായ പൊറത്തിശേരി സ്വദേശി മണപ്പെട്ടി കുട്ടിവളപ്പില് വിട്ടില്‍ എം.ജി. സുഗുണന് (57) നെയാണ് വാഹനം ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പൊറത്തിശേരി വീവണ്‍ നഗറിലെ ജനവാസമേഖലയില്‍ കള്ള് ഷാപ്പ് സ്ഥാപിക്കുന്നതിനെതിരെ സുഗുണനും പരിസരവാസികളും പ്രക്ഷോഭം സംഘടിപ്പിച്ചു വരികയായിരുന്നു.
കല്ലേറ്റുംകര പോളിടെക്നിലേക്ക് ഇന്നലെ രാവിലെ ജോലിക്ക് പോകുന്നതിനിടയില്‍ മെയിന്‍ റോഡില്‍ ബോയ്സ്് സ്കൂളിനു സമീപത്തു വച്ചായിരുന്നു സംഭവം. സുഗുണന് ഓടിച്ചിരുന്ന ഇരുചക്രവാഹനത്തോട് ചേര്‍ന്ന് ഹെല്‍മറ്റ് വച്ച് സ്കൂട്ടറില്‍ എത്തിയ രണ്ട് പേര് അദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കിന് മുന്നില്‍ സ്കൂട്ടര്‍ വട്ടം വച്ച് നിര്‍ത്തുകയായിരുന്നു. ഇതോടെ സുഗുണന് ഓടിച്ചിരുന്ന വാഹനം തെന്നിവീഴുകയായിരുന്നു. ഇത് കണ്ട സ്കൂട്ടര്‍ യാത്രികര്‍ പെട്ടെന്ന് സ്കൂട്ടര്‍ എടുത്ത് പോകുകയായിരുന്നു എന്ന് സുഗുണന് പറഞ്ഞു.
ജനറല്‍ ആശുപത്രിയില്‍ ചികിത്സ നേടിയ സുഗുണന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. കൈകാലുകള്‍ക്കു സാരമായി പരിക്കേറ്റിട്ടുണ്ട്. പാടപ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന കള്ള് ഷാപ്പ് ഇക്കഴിഞ്ഞ 11 നാണ് യാതൊരു മുന്നറിയിപ്പും കൂടാതെ ജനവാസകേന്ദ്രമായ വീവണ്‍ നഗറിലെ ജംഗ്ഷനില്‍ തുറന്നു പ്രവര്‍ത്തിക്കുകയായിരുന്നു. ഇതോടെ സുഗുണന്റെ നേതൃത്വത്തില്‍ ജനകീയ സമിതി രൂപീകരിച്ച് പരിസരവാസികളില്‍ നിന്നും ഭീമഹര്‍ജി തയ്യാറാക്കി ജില്ലാ കളക്ടര്‍, ആര്‍ഡിഓ, എക്സൈസ് കമ്മീഷണര്‍, നഗരസഭ സെക്രട്ടറി എന്നിവര്‍ക്ക് നല്‍കിയിരുന്നു. നാളെ കള്ള് ഷാപ്പിനു മുന്നില്‍ ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചീട്ടുണ്ട്. സംഭവത്തില്‍ ഇരിങ്ങാലോക്കുട പോലീസ് അന്വേഷണം ആരംഭിച്ചീട്ടുണ്ട്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

താഴെക്കാട് സെന്റ് സെബാസ്റ്റിയന് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ അമ്പുതിരുനാളിന് നാളെ കൊടിയേറും
കുട്ടികളുടെ അവധിക്കാലം കവര്‍ന്നെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കെപിഎസ്ടിഎ
ജെസിഐ ഹോം ഫോര്‍ ഹോം ലെസ് നാഷ്ണല്‍ പ്രൊജക്ട് ഉദ്ഘാടനം
ഇന്റര്‍സോണ്‍ കലോത്സവം: മികച്ച വനിതാ കലാലയപ്പട്ടം നിലനിര്‍ത്തി സെന്റ് ജോസഫ്സ് കോളജ്
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ കലോത്സവം; ക്രൈസ്റ്റിന് ചരിത്ര നേട്ടം
ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം