നിപ്മറില്‍ ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു
നിപ്മറില്‍ സംഘടിപ്പിച്ച ചിത്രകലാ ക്യാമ്പില്‍ നിന്ന്.
ഇരിങ്ങാലക്കുട: ഭിന്നശേഷിക്കാരുടെ കലാ നൈപുണ്യ വികസനവും ക്യാംപസിന്റെ സൗന്ദര്യവത്കരണവും ലക്ഷ്യമിട്ട് നിപ്മറില്‍ ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു. വോള്‍ ഓഫ് ടുഗതര്നെസ് എന്ന പേരില്‍ സംഘടിപ്പിച്ച ക്യാമ്പ് വിദ്യാര്‍ഥികളും രക്ഷിതാക്കളും നിപ്മര്‍ ജീവനക്കാരും ഭിത്തിയില്‍ കൈമുദ്രകള്‍ ചാര്‍ത്തിക്കൊണ്ട് ആരംഭം കുറിച്ചു. ഗവ. കോളജ് ഓഫ് ഫൈന്‍ ആര്‍ട്ട്സ് അവസാന വര്‍ഷ വിദ്യാര്‍ഥികളും നിപ്മര്‍ ഡിഎഡ് സ്പെഷ്യല്‍ എഡ്യുക്കേഷന്‍ വിദ്യാര്‍ഥികളും ജീവനക്കാരും ക്യാമ്പില്‍ പങ്കെടുത്തു.
ഭിന്നശേഷി കുട്ടികളുടെ മാനസികോല്ലാസത്തിന് അനുഗുണമായ ചിത്രീകരണ ശൈലിയിലാണ് ക്യാംപസിലെ ചുമര് ചിത്രങ്ങള്‍ വരച്ചതെന്ന് ക്യാമ്പ് ലീഡറും ഗവ. കോളജ് ഓഫ് ഫൈന്‍ ആര്‍ട്ട്സ് ചെയര്‍പേഴ്സണുമായ കെ.എസ് ഷിനിത പറഞ്ഞു. 25 ചുമര് ചിത്രങ്ങളാണ് ഒരുക്കിയത്. അഞ്ച് ദിവസത്തെ ക്യാമ്പ് ദേശീയ- അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തി നേടിയ ചിത്രകാരന്മാരായ കെ.ജി ബാബു, കെ.ആര്. ബാബു എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ടി.കെ. അബാസ് അലി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ആര്. മധുമിത, ഷാനി വര്‍ഗീസ്, റെയ്ന റോയ്, ബില്‍സി ബാബു, ഗോപിക രാജു, സെബി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇന്നസെന്റ് നാടകോത്സവത്തിന് കൊടികയറി
ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നഴ്സസ് ദിനം ആചരിച്ചു
പറപ്പൂക്കര വിശുദ്ധ ജോണ്‍ നെപുംസ്യാന്‍ ഫൊറോന തീര്‍ഥാടനകേന്ദ്രത്തില്‍ വിശുദ്ധ ലോനാമുത്തപ്പന്റെ തിരുനാള്‍ 15, 16 തിയതികളില്‍
എംഎല്‍എ ആയിട്ട് 25 വര്‍ഷം: അഡ്വ. തോമസ് ഉണ്ണിയാടനെ അഭിനന്ദിച്ച് യുഡിഎഫ്
ഇരിങ്ങാലക്കുട രൂപതയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയികളായവരുടെ സംഗമം നടത്തി
അറിവിന്റെ നിറവെളിച്ചം പകര്‍ന്ന്; ശതാബ്ദിയുടെ നിറവില്‍ തുമ്പൂര്‍ സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് എല്‍പി സ്കൂള്‍