ഫിലിം മേക്കിംഗ് ശില്പശാലയ്ക്ക് സമാപനം
ക്രെസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ്, ചേതന മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ട്, ചേതന കോളജ് ഓഫ് മീഡിയ ആന്‍ഡ് പെര്ഫോര്മിംഗ് ആര്‍ട്സ് എന്നിവയുമായി ചേര്‍ന്ന് സംഘടിപ്പിച്ച ഫിലിം മേക്കിംഗ് ശില്പശാല സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ എഡിറ്റര്‍ ഇ.എസ്. സൂരജ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ്, ചേതന മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ട്, ചേതന കോളജ് ഓഫ് മീഡിയ ആന്‍ഡ് പെര്ഫോര്മിംഗ് ആര്‍ട്സ് എന്നിവയുമായി ചേര്‍ന്ന് ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ഫിലിം മേക്കിംഗ് ക്യാമ്പ് വിജയകരമായി സമാപിച്ചു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ എഡിറ്റര്‍ ഇ.എസ്. സൂരജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചേതന മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. ബെന്നി ബെനഡിക്ട് ക്യാമ്പിന് നേതൃത്വം നല്കി. ചേതന ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യാപകരായ കെ. പാസ്കി, മിഥുന് ബെനി, അക്ഷജ് സത്യന് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
ക്യാമ്പിന്റെ അവസാന ദിവസം ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയക്കര സിഎംഐ ഷോര്‍ട്ട് ഫിലിം ചിത്രീകരണത്തിനായുള്ള ക്യാമറ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. സ്ക്രിപ്റ്റ് റൈറ്റിംഗ്, എഡിറ്റിംഗ്, വീഡിയോഗ്രാഫി എന്നിവ ഉള്‍പ്പെടെയുള്ള മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കിക്കൊണ്ട് ക്യാമ്പ് സമഗ്രമായ പഠനാനുഭവമായി മാറി. ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗിലെ ഫാക്കല്‍റ്റി കോ ഓര്‍ഡിനേറ്റര്‍മാരായ അനഘ് രമേഷ്, പി.ടി. അഞ്ജന കൃഷ്ണ എന്നിവര്‍ ക്യാമ്പിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ചേതനയിലെ കോ ഓര്‍ഡിനേറ്റര്‍മാരായ അലക്സ്, ജോണ്‍, ആദിത്യ എന്നിവരും ക്രൈസ്റ്റ് കോളജിലെ വിദ്യാര്‍ഥി കോ ഓര്‍ഡിനേറ്റര്‍മാരായ മാളവിക, സയൂജ്, ലക്ഷ്മി, ശ്രീറാം, സന്‍ജോ, സലാസ് എന്നിവരും ക്യാമ്പ് വിജയകരമായി സംഘടിപ്പിക്കാന്‍ നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പൂമംഗലം പഞ്ചായത്തില്‍ ജനകീയാസൂത്രണ കാര്‍ഷിക പദ്ധതികള്‍ക്ക് തുടക്കമായി
എസ്ബിഐ എടിഎം കൗണ്ടറിന്റെ ഗ്ലാസ് ഡോര്‍ കല്ലെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; സ്റ്റേജ് മത്സരങ്ങള്‍ സംഘടിപ്പിച്ചു
ജനമൈത്രി അംഗങ്ങളുടെ സബ് ഡിവിഷന്‍തല യോഗം സംഘടിപ്പിച്ചു