പി കെ ചാത്തന് മാസ്റ്റര്‍ അനുസ്മരണം നടത്തി
പി കെ ചാത്തന് മാസ്റ്റര്‍ അനുസ്മരണ ദിനത്തില്‍ സിപിഐ സംഘടിപ്പിച്ച് അനുസ്മരണ സമ്മേളനം സിപിഐ സംസ്ഥാന എക്സിക്യൂറ്റീവ് അംഗം വി എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മുന്‍ മന്ത്രിയും സാമൂഹ്യ പരിഷ്കര്‍ത്താവും, കമ്മ്യൂണിസ്റ്റ് നേതാവും ഒട്ടേറെ സമരങ്ങളെ മുന്നില്‍ നിന്ന് നയിച്ച പോരാളിയുമായ പി കെ ചാത്തന് മാസ്റ്റര്‍ അനുസ്മരണ ദിനത്തില്‍ സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാസ്റ്ററുടെ സ്മൃതികുടിരത്തില് പുഷ്പാര്‍ച്ചനടത്തി.സിപിഐ സംസ്ഥാന കമ്മറ്റിയംഗം ടി കെ സുധീഷ് അനുസ്മരണ പ്രഭാഷണം നടത്തി, മണ്ഡലം സെക്രട്ടറി എന്‍ കെ.ഉദയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി മണി,മുതിര്‍ന്നനേതാവ് കെ.ശ്രീകുമാര്‍,
സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ കെ.ശിവന്, കെ എസ്.ബൈജു, വി ആര് രമേശ് എന്നിവര്‍ സംസാരിച്ചു.
പി.ആര്.രാജന്, അല്‍ഫോണ്‍സാ തോമസ്, ബെന്നി വിന്‍സെന്റ്, വര്‍ദ്ധനന്‍ പുളിക്കല്‍, പി സി.രഘു, വി എസ്.ഉണ്ണികൃഷ്ണന്, സുധീര്‍ദാസ് എന്നിവര്‍ നേതൃത്വം നല്കി.് സിപിഐ പൊറത്തിശരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ പൊതുസമ്മേളനം സിപിഐ സംസ്ഥാന എക്സിക്യൂറ്റീവ് അംഗം വി എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി ആര്.രാജന് അധ്യക്ഷത വഹിച്ചു, ടി.കെ.സുധീഷ്, കെ.ശ്രീകുമാര്‍, പി.സി.രഘു, പി സി.രാജീവ്, അല്‍ഫോണ്‍സാ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വി.ആര്. സുകുമാരന്റെ ഭവനം സന്ദര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്
നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍; ഗര്‍ഭിണി ഉള്‍പ്പടെ ആറുപേര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
ഇരിങ്ങാലക്കുട നഗരസഭ; അജൈവ മാലിന്യ ശേഖരണത്തിനായി പുതിയ വാഹനം
പൂമംഗലം പഞ്ചായത്തില്‍ കാര്‍ഷിക വര്‍ക്ക്ഷോപ്പും പ്രദര്ശനശാലയും സംഘടിപ്പിച്ചു
എല്‍എസ്എസ് സിഎം കിഡ്സ് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ ഉപജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടി
ലോനപ്പന് നമ്പാടന് അനുസ്മരണം