ബാല്യകാലത്തെ ആഗ്രഹം പ്രവാസജീവിതത്തില്‍ നിറവേറ്റി
പ്രവാസി മലയാളി ഒരുക്കിയ ആര്യന് എന്ന പേരിലുള്ള എയര്‍കണ്ടീഷന്‍ ബസ്.
ബസിന് സംഭവിച്ചത് വന്‍മാറ്റം, യാത്രികര്‍ക്ക് കൂള്‍ സഞ്ചാരം
ഇരിങ്ങാലക്കുട: കൊടുങ്ങല്ലൂര്‍- മൂന്നുപീടിക, ഇരിങ്ങാലക്കുട- പാലക്കാട് റൂട്ടിലോടുന്ന ആര്യന് എന്ന ബസില്‍ യാത്രികര്‍ക്ക് കൂള്‍ സഞ്ചാരം. ബാല്യകാലത്ത് സ്കൂള്‍ ജീവിതത്തിലുണ്ടായ ആഗ്രഹമാണ് പ്രവാസജീവിത കാലഘട്ടത്തില്‍ നിറവേറ്റിയത്. ബസ് യാത്രയ്ക്ക് പുത്തന്‍ അനുഭവം പകര്‍ന്ന് കൊടുംചൂടില്‍ ആശ്വാസമായി കുളിര്‍തെന്നലേറ്റ് യാത്ര ചെയ്യാന്‍ എയര്‍കണ്ടീഷന്‍ ബസ് ഒരുക്കിയത് എടക്കുളം സ്വദേശിയായിട്ടുള്ള അമേരിക്കയില്‍ താമസിക്കുന്ന ലിനീഷ് എന്ന പ്രവാസി മലയാളിയാണ്.
രാവിലെ 5.50ന് ഇരിങ്ങാലക്കുടയില്‍ നിന്നും പാലക്കാട്ടേക്ക് തിരിക്കുന്ന ബസ് വൈകീട്ട് ആറിനു ഇരിങ്ങാലക്കുടയിലെത്തും. സിസിടിവി ക്യാമറകളും, ഓരോ ബസ്റ്റോപ്പുകളും അനൗണ്‍സ് ചെയ്യുന്ന ജിപിഎസ് സിസ്റ്റവും, കൂടുതല്‍ സുരക്ഷയുള്ള ബി-6 വൈക്കിംഗ്് ഡീസല്‍ എഞ്ചിനടക്കം ആധുനിക സൗകര്യങ്ങള്‍ ബസില്‍ ഒരുക്കിയിട്ടുണ്ട്. ബസ് ജീവനക്കാരില്‍ നിന്നും മോശം അനുഭവം ഉണ്ടായാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ബസില്‍ തന്റെ വാട്സ്ആപ്പ് നമ്പര്‍ നല്‍കിയിട്ടുണ്ട്. സാമ്പത്തിക ലാഭം കണക്കാക്കിയല്ല, മറിച്ച് മികച്ച യാത്രാനുഭവം യാത്രക്കാര്‍ക്ക് ലഭിക്കണമെന്ന ആഗ്രഹമാണുള്ളതെന്നും ലിനീഷ് പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വി.ആര്. സുകുമാരന്റെ ഭവനം സന്ദര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്
നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍; ഗര്‍ഭിണി ഉള്‍പ്പടെ ആറുപേര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
ഇരിങ്ങാലക്കുട നഗരസഭ; അജൈവ മാലിന്യ ശേഖരണത്തിനായി പുതിയ വാഹനം
പൂമംഗലം പഞ്ചായത്തില്‍ കാര്‍ഷിക വര്‍ക്ക്ഷോപ്പും പ്രദര്ശനശാലയും സംഘടിപ്പിച്ചു
എല്‍എസ്എസ് സിഎം കിഡ്സ് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ ഉപജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടി
ലോനപ്പന് നമ്പാടന് അനുസ്മരണം