പടിഞ്ഞാറന്‍ മേഖലയിലേക്കുള്ള ബസ് സര്‍വ്വീസുകള്‍ പുനരാരംഭിക്കണം -കൊരുമ്പിശേരി റെസിഡന്റ്സ് അസോസിയേഷന്
എ.സി. സുരേഷ് (പ്രസിഡന്റ്), ബിന്ദു ജിനന് (സെക്രട്ടറി).
ഇരിങ്ങാലക്കുട: നഗരസഭയുടെ പടിഞ്ഞാറന്‍ മേഖലയില്‍ പെട്ട കണ്ഠേശ്വരം, കൊരുമ്പിശേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സര്‍വ്വീസ് നടത്തിയിരുന്ന സ്വകാര്യ ബസുകള്‍ കുറച്ചു കാലമായി ഓടുന്നില്ല. ഇതു മൂലം ഈ പ്രദേശത്തു താമസിക്കുന്ന നൂറു കണക്കിന് സാധാരണക്കാരുടെ യാത്രാക്ലേശം രൂക്ഷമായിരിക്കുയാണ്. ഈ സര്‍വ്വീസുകള്‍ പുനരാരംഭിക്കാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് കൊരുമ്പിശേരി റെസിഡന്റ്സ് അസോസിയേഷന് വാര്‍ഷിക പൊതുയോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
പ്രസിഡന്റ് രാജീവ് മുല്ലപ്പിള്ളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗിരിജ ഗോകുല്‍നാഥ്, ട്രഷറര്‍ ബിന്ദു ജിനന്, ശ്രീധരന് നടുവളപ്പില്‍, വാര്‍ഡ് കൗണ്‍സിലര്‍ പ്രവീണ്‍സ് ഞാറ്റുവെട്ടി, വിജയരാഘവന്, കാക്കര സുകുമാരന്‍ നായര്‍, വിംഗ് കമാണ്ടര്‍ ടി.എം. രാംദാസ്, ഷാജി തറയില്‍, പോളി മാന്ത്ര, കെ. ഹേമചന്ദ്രന്, എ.സി. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികള്‍: എ.സി. സുരേഷ് (പ്രസിഡന്റ്), പോളി മാന്ത്ര, വനജ രാമചന്ദ്രന് (വൈസ് പ്രസിഡന്റുമാര്‍), ബിന്ദു ജിനന് (സെക്രട്ടറി), രവി പള്ളത്ത്, എം.വി. വിന്‍സന്‍(ജോയിന്റ് സെക്രട്ടറിമാര്‍), രമാഭായ് രാമദാസ് (ട്രഷറര്‍), പി. സരള (ഓഡിറ്റര്‍).

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട വസ്ത്രവ്യാപാരശാലയിലെ തീപിടുത്തം; കത്തിയമര്നന്ത് കോടികളുടെ തുണിത്തരങ്ങള്‍
പിറ്റ് എന്‍ഡിപിഎസ് നിയമപ്രകാരം, മൂന്നു മയക്കുമരുന്നു കേസുകളില്‍ പ്രതിയെ അറസ്റ്റ് ചെയ്തു
കിയോസ്കുകള്‍ ഉണ്ടായിട്ടെന്ത് ? വെള്ളം കിട്ടാനില്ല…
പി.കെ. ചാത്തന് മാസ്റ്ററിന്റെ 38-ാം ചരമവാര്‍ഷിക ദിനാചരണം
ബാല്യകാലത്തെ ആഗ്രഹം പ്രവാസജീവിതത്തില്‍ നിറവേറ്റി
ഫിലിം മേക്കിംഗ് ശില്പശാലയ്ക്ക് സമാപനം