പി.കെ. ചാത്തന് മാസ്റ്ററിന്റെ 38-ാം ചരമവാര്‍ഷിക ദിനാചരണം
പി കെ ചാത്തന് മാസ്റ്റര്‍ 38ാം അനുസ്മരണം കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
വിവേചനങ്ങള്‍ക്കെതിരെ സാംസ്കാരിക പ്രതിരോധം വേണം; പുന്നല ശ്രീകുമാര്‍
ഇരിങ്ങാലിക്കുട: സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന വിവേചനങ്ങള്‍ക്കെതിരെ സാംസ്കാരിക പ്രതിരോധം വേണമെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു. മുന്‍ മന്ത്രിയും കെപിഎംഎസ് സ്ഥാപക നേതാവുമായ പി.കെ. ചാത്തന് മാസ്റ്ററിന്റെ 38-ാം ചരമവാര്‍ഷിക ദിനാചരണം മാപ്രാണത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിഷ്കൃത സമൂഹത്തിന് യോജിക്കാന്‍ കഴിയാത്ത ജീര്‍ണ്ണതകളും വിവേചനങ്ങളും സാമൂഹിക വിദ്യാഭ്യാസ മേഖലകളില്‍ സാര്‍വത്രികമാകുകയാണ്.
ഇതിനെതിരെയുള്ള പോരട്ടങ്ങള്ക്കാണ് ചാത്തന്മാസ്റ്റര് നേതൃത്വം നല്‍കിയത്. പൗരസ്വാതന്ത്രത്തിന് വേണ്ടിയിട്ടുള്ള ഉജ്ജ്വലമായ സമരമായിരുന്നു കൂടല്‍മാണിക്യ ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള കുട്ടംകളം സമരം. ക്ഷേത്ര പരിസര വഴികളിലെ സഞ്ചാര സ്വാതന്ത്രമായിരുന്നു സമര ലക്ഷ്യമെങ്കില്‍ ജാതീയമായ ബഹിഷ്ക്കരണത്തിന്റെ വേദിയായി ക്ഷേത്രത്തിന്റെ അകത്തളങ്ങള്‍ പോലും മാറുന്ന സ്ഥിതിയാണ് ഇന്നുള്ളത്. ചാത്തന് മാസ്റ്ററുടെ പരിഷ്ക്കരണ പ്രതിരോധ ആശയങ്ങള്‍ ഇന്ന് കൂടുതല്‍ പ്രസ്ക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന പ്രസിഡന്റ് അഡ്വ. എ. സനീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പി.എ. അജയഘോഷ്, അഖില്‍ കെ. ദാമോദരന്‍, ശാന്ത ഗോപാലന്, ടി.എ. വേണു, പി.എന്‍. സുരന് തുടങ്ങിയവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വി.ആര്. സുകുമാരന്റെ ഭവനം സന്ദര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്
നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍; ഗര്‍ഭിണി ഉള്‍പ്പടെ ആറുപേര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
ഇരിങ്ങാലക്കുട നഗരസഭ; അജൈവ മാലിന്യ ശേഖരണത്തിനായി പുതിയ വാഹനം
പൂമംഗലം പഞ്ചായത്തില്‍ കാര്‍ഷിക വര്‍ക്ക്ഷോപ്പും പ്രദര്ശനശാലയും സംഘടിപ്പിച്ചു
എല്‍എസ്എസ് സിഎം കിഡ്സ് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ ഉപജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടി
ലോനപ്പന് നമ്പാടന് അനുസ്മരണം