കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ആനപ്പടിയുടെ നവീകരണം പൂര്‍ത്തിയായി
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പണി പൂര്‍ത്തിയായ കിഴക്കേനടപ്പുരയുടെ തെക്കുവശത്തുള്ള ആനവയറന്‍ മതിലിലെ ആനപ്പടി.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കിഴക്കേനടപ്പുരയുടെ തെക്കുവശത്തുള്ള ആനവയറന്‍ മതിലിലെ ആനപ്പടി (ആനവാതില്‍) നവീകരണം പൂര്‍ത്തിയായി. ഉത്സവക്കാലത്ത് ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളും ആനകളും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഈ ആനപ്പടി ഉത്സവക്കാലത്തുണ്ടാകാറുള്ള തിരക്ക് പരിഗണിച്ചും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുമാണ് വീതികൂട്ടി നവീകരിച്ചത്. തിരുവുത്സവത്തിന്റെ കൊടിയേറ്റ് ദിനമായ 28ന് വൈകീട്ടാണ് ഉദ്ഘാടനം.
ഉത്സവത്തിന്റെ മുന്നോടിയായി നടക്കുന്ന സുരക്ഷാക്രമീകരണങ്ങളെ സംബന്ധിച്ചുള്ള യോഗങ്ങളിലെല്ലാം ആനപ്പടി വാതിലിന്റെ വീതികൂട്ടണമെന്ന് പോലീസും അഗ്നിരക്ഷാസേനയും നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടിയാണ് ഇപ്പോള്‍ വീതിയും പൊക്കവും കൂട്ടി പണികള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. പാരമ്പര്യരീതിയില്തന്നെയാണ് നിര്‍മാണം. ഉത്സവത്തിന് ശീവേലി എഴുന്നള്ളിപ്പും വൈകീട്ട് കലാപരിപാടികളും വിളക്കും കാണാന്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ മതില്‍ക്കെട്ടിനകത്തേക്ക് പ്രവേശിക്കുന്നതിനും മടങ്ങുന്നതിനും ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് ഈ വഴിയാണ്. ആനകളും ഈ വഴി ഉപയോഗിക്കാറുള്ളതിനാല്‍ ആനവാതിലെന്നും ഇതിന് പേരുണ്ട്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കുട്ടന്‍കുളത്തിന്റെ സ്വാഭാവിക ഘടന നിലനിര്‍ത്തണം- ക്ഷേത്രം ഊരായ്മ യോഗം
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രം: നവീകരണ കലശം ഭക്ത ജനതിരക്കേറുന്നു
താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ ദൈവാലയത്തില്‍ തിരുനാളിന് കൊടിയേറി
ഗോപാല മാരാര്‍ സ്മാരക പുരസ്കാരം നളിന രാജന് മാരാര്‍ക്ക് സ്വാമി സമ്മാനിച്ചു
ഇന്നസെന്റ് സ്മാരക അഖില കേരള അമേച്വര്‍ നാടക മത്സരം: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
ടാക്സ് പ്രാക്ടീഷണര്‍മാര്‍ക്ക് സര്‍ക്കാര്‍ തല തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കണം