കുട്ടന്‍കുളത്തിന്റെ സ്വാഭാവിക ഘടന നിലനിര്‍ത്തണം- ക്ഷേത്രം ഊരായ്മ യോഗം
കൂടല്‍മാണിക്യം കുട്ടന്കുളത്തിനുള്ളില് നിര്‍മിച്ചിരിക്കുന്ന കെട്ട്.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രം കുട്ടന്‍കുളത്തിലെ നിയമവിരുദ്ധമായ നിര്‍മാണം പൊളിച്ചുനീക്കി കുളത്തിന്റെ സ്വാഭാവിക വിസ്തൃതി നിലനിര്‍ത്തിക്കൊണ്ട് സംരക്ഷണഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കണ മെന്നാവശ്യപ്പെട്ട് കൂടല്‍മാണിക്യം ക്ഷേത്രം ഊരായ്മ യോഗം രംഗത്ത്. ഇക്കാര്യമാവശ്യപ്പെട്ട് ഊരായ്മ യോഗം ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്കി. ഇടിഞ്ഞുവീണ കുട്ടന്‍കുളത്തിന്റെ തെക്കുഭാഗത്തെ സംരക്ഷണമതില്‍ പുനര്നിര്മിക്കുന്നതോടൊപ്പം കുളത്തിന്റെ തെക്കുകിഴക്കേ മൂലയില്‍ കുളത്തിനുള്ളില്‍ എട്ടുമീറ്റര്‍ നീള ത്തിലും മൂന്നു മീറ്റര്‍ വീതിയിലും വളച്ചുകെട്ടിയത് തെറ്റാണെന്ന് ഊരായ്മ യോഗം വ്യക്തമാക്കി.
കുളത്തില്‍ മണ്ണിട്ടുനികത്തി വാസ്തുദോഷം വരുത്തുമാറ് ദുരുപയോഗം ചെയ്യുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തും. ഈ നിര്‍മിതി ഉടന്‍ പൊളിച്ചുനീക്കണമെന്നും ഊരായ്മയോഗം ചെയര്മാന് കൊരമ്പ് കുട്ടനെല്ലൂര്‍ മുത്തേടത്തുമന ഉണ്ണികൃഷ്ണന് നമ്പൂതിരിപ്പാട് പരാതിയില്‍ ആവശ്യപ്പെട്ടു. കുട്ടന്‍കുളം റവന്യൂ പുറമ്പോക്ക് അല്ലെന്ന യാഥാര്‍ഥ്യം കണക്കിലെടുത്ത് കുളത്തിന്റെ ഉടമസ്ഥാവകാശം ബന്ധപ്പെട്ട റവന്യൂ രേഖകളിലെല്ലാം മാറ്റിച്ചേര്‍ത്ത് ദേവസ്വം പുറമ്പോക്കാക്കിതീര്ക്കണമെന്നും യോഗം നിവേദനത്തില്‍ ആവശ്യപ്പെട്ടു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രം: നവീകരണ കലശം ഭക്ത ജനതിരക്കേറുന്നു
താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ ദൈവാലയത്തില്‍ തിരുനാളിന് കൊടിയേറി
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ആനപ്പടിയുടെ നവീകരണം പൂര്‍ത്തിയായി
ഗോപാല മാരാര്‍ സ്മാരക പുരസ്കാരം നളിന രാജന് മാരാര്‍ക്ക് സ്വാമി സമ്മാനിച്ചു
ഇന്നസെന്റ് സ്മാരക അഖില കേരള അമേച്വര്‍ നാടക മത്സരം: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
ടാക്സ് പ്രാക്ടീഷണര്‍മാര്‍ക്ക് സര്‍ക്കാര്‍ തല തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കണം