കൂടല്മാണിക്യം അഡ്മിനിസ്ട്രേറ്റര്ക്ക് നിവേദനം നല്കി- ബിജെപി
ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഭാരവാഹികള് കൂടല്മാണിക്യം ക്ഷേത്രം അഡ്മിനിസ്ട്രേറ്റര്ക്ക് നിവേദനം നല്കുന്നു.
ഇരിങ്ങാലക്കുട: കുട്ടന്കുളം സമര സ്മാരക നിര്മാണം ഉപേക്ഷിക്കണമെന്നും ക്ഷേത്രോത്സവ ചടങ്ങുകള്ക്ക് മാറ്റം ആവശ്യമെങ്കില് തന്ത്രിമാര്, ദേവജ്ഞര്, ഭക്തജനങ്ങള് എന്നിവരുമായി ചര്ച്ച ചെയ്തു മാത്രമേ നടപ്പിലാക്കാവു എന്നും ആവശ്യപ്പെട്ട് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഭാരവാഹികള് കൂടല്മാണിക്യം ക്ഷേത്രം അഡ്മിനിസ്ട്രേറ്റര്ക്ക് നിവേദനം നല്കി.
ക്ഷേത്രോത്സവ ചടങ്ങുകളില് നിലവിലെ ആചാരാനുഷ്ഠാന ക്രമങ്ങള്ക്ക് മാറ്റം വരുത്തുവാനുള്ള നീക്കം അങ്ങേയറ്റം അപലനീയമാണെന്നു ബിജെപി ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡന്റ്റ് ആര്ച്ച അനീഷ്കുമാര്, മണ്ഡലം ജനറല് സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, മണ്ഡലം വൈസ് പ്രസിഡന്റ് രമേഷ് അയ്യര്, ടൗണ് ഏരിയ കമ്മിറ്റി ജനറല് സെക്രട്ടറി കെ.എം. ബാബുരാജ്, യുവമോര്ച്ച മണ്ഡലം വൈസ് പ്രസിഡന്റ് സന്തോഷ് പിഷാരടി, സൗമ്യ മനോജ് എന്നിവരാണ് നിവേദനം നല്കിയ സംഘത്തില് ഉണ്ടായിരുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഷ്വേൺസ്റ്റാട്ട് മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ കാട്ടുങ്ങച്ചിറയിൽ
മാപ്രാണം ഫാത്തിമ മാതാ ദേവാലയത്തില് തിരുനാള് നാളെ
ഒപ്പനച്ചുവടില് ഇരട്ട മികവ്; ഡോ. രാജു ഡേവീസ് സ്കൂളും എസ്എന് വിദ്യാഭവനും ഒന്നാമത്
മാര്ഗംകളിയില് മികവിന്റെ ചുവടുകള്; എസ്എന് വിദ്യാഭവന് ഒന്നാം സ്ഥാനം
വീട്ടിലെ ലൈബ്രറിയില് ക്ലാസിക്കല് സംഗീത പഠന ക്ലാസ് ആരംഭിച്ചു
ഡല്ഹിയിലെ ജനാധിപത്യ ധ്വംസനത്തിനെതിരെ സിപിഐ പ്രതിഷേധ പ്രകടനം നടത്തി