ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്; യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ വര്‍ധന
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കണം.
കല്ലേറ്റുംകര: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വന്‍ വര്‍ധന. 2025 ഏപ്രില്‍ ഒന്നുമുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 23,48,363 യാത്രക്കാരാണ് ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വഴി യാത്ര ചെയ്തത്. വരുമാനം 7,14,32,945 രൂപ. മുന്‍വര്‍ഷത്തേക്കാള്‍ 78,74,148 രൂപയുടെ വരുമാനവര്‍ധന. 10 കോടി വരുമാനത്തിലെത്താന്‍ ഇരിങ്ങാലക്കുടയ്ക്ക് കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
ആലുവയ്ക്കും തൃശൂരിനും ഇടയിലുള്ള പ്രധാന സ്റ്റേഷനാണ് ഇരിങ്ങാലക്കുട. വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും ജില്ലയില്‍ രണ്ടാംസ്ഥാനത്തുനില്‍ക്കുന്ന സ്റ്റേഷനായിട്ടുകൂടി വേണ്ടത്ര പരിഗണന ഇരിങ്ങാലക്കുടയ്ക്ക് കിട്ടുന്നില്ല. അഞ്ച് നിയോജകമണ്ഡലങ്ങളിലെ യാത്രക്കാരുടെ ഏക ആശ്രയമാണ് ഈ സ്റ്റേഷന്. തൃശൂരിനും ആലുവയ്ക്കും ഇടയിലുള്ള തിരക്കു കുറയ്ക്കാന്‍ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനെ ജില്ലയിലെ രണ്ടാമത്തെ സ്റ്റേഷനാക്കി ഉയര്‍ത്തി കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.
കോവിഡുകാലത്ത് നിര്‍ത്തലാക്കിയ ട്രെയിനുകളില്‍ ഏറനാട്, പാലരുവി, മലബാര്‍ എന്നിങ്ങനെ മൂന്നു ട്രെയിനുകള്‍ക്ക് സ്റ്റോപ്പനുവദിക്കാ മെന്ന് എംപി പറയുകയും റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതില്‍ പാലരുവിക്ക് മാത്രമാണ് സ്റ്റോപ്പ നുവദിച്ചത്. കോവിഡ് കാലയളവില്‍ മലബാര്‍ എക്സ്പ്രസിന്റെ രണ്ടു ദിശകളിലുമുള്ള സ്റ്റോപ്പുകള്‍ പിന്‍വലിച്ചത് ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. സ്റ്റോപ്പുകള്‍ പിന്‍വലിച്ചത് മലബാര്‍ മേഖലയിലേക്കുള്ള ട്രെയിന്‍ കണക്ടിവിറ്റിയെ സാരമായി ബാധിച്ചിട്ടുണ്ട്. ജില്ലയിലെ രണ്ടാമത്തെ സ്റ്റേഷനാക്കി ഇരിങ്ങാലക്കുടയെ ഉയര്‍ത്തണമെങ്കില്‍ കൂടുതല്‍ ട്രെയിനുകള്‍ നിര്‍ത്തണം. അതിനാല്‍ ഇടവേളകള്‍ അനുസരിച്ച് ട്രെയിനുകള്‍ക്ക് സ്റ്റോപ്പനുവദിക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

റോട്ടറി ക്ലബ് ലോക ഭൗമ ദിനാചരണം സംഘടിപ്പിച്ചു
ഇടറോഡുകളിലേക്ക് കടക്കുന്ന ഭാഗം കോണ്ക്രീറ്റിട്ടു
ഭക്തിസാന്ദ്രമായി കലവറനിറയ്ക്കല്‍ ചടങ്ങ്; ശുദ്ധിക്രിയകള്‍ക്ക് തുടക്കമായി
കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് 28 ന് കൊടിയേറും
ഒരു കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; പ്രതിയായ നഗരസഭ ജീവനക്കാരന് ഒളിവിലെന്ന് പോലീസ്, വീട്ടിലും നാട്ടിലും ഉണ്ടെന്ന് സൂചന
ജീരക സോഡയ്ക്കകത്ത് ചത്ത പാമ്പിനെ കണ്ടെത്തി, ആരോഗ്യ വിഭാഗം സോഡ കമ്പനി പൂട്ടി