ജീരക സോഡയ്ക്കകത്ത് ചത്ത പാമ്പിനെ കണ്ടെത്തി, ആരോഗ്യ വിഭാഗം സോഡ കമ്പനി പൂട്ടി
ജീരകസോഡ കുപ്പിക്കുള്ളില്‍ കണ്ടെത്തിയ ചത്ത പാമ്പ്.
ഇരിങ്ങാലക്കുട: ജീരക സോഡയ്ക്കകത്ത് ചത്ത പാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് സോഡ നിര്‍മാണ കമ്പനി പൂട്ടി സീല്‍ ചെയ്തു. വെള്ളാങ്ങല്ലൂര്‍ മനയ്ക്കലപടിയിലെ ഇന്ത്യന്‍ ഫാസ്റ്റ് ഫുഡ് എന്ന തട്ടുകടയില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. വള്ളിവട്ടത്തെ റബര്‍ കമ്പനിയില്‍ സോളാര്‍ ജോലീയ്ക്കായി എത്തിയ ആലുവ സ്വദേശികള്‍ വാങ്ങിയ ജീരക സോഡയ്ക്കകത്താണ് ചത്ത പാമ്പിനെ കണ്ടെത്തിയത്. ആരോഗ്യ വിഭാഗത്തില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കോണത്ത്കുന്ന് ചിരട്ടകുന്നില്‍ പ്രവര്‍ത്തിക്കുന്ന റിലാക്സ് എന്ന പേരിലുള്ള സോഡ നിര്‍മ്മാണ യൂണിറ്റില്‍ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യം കണ്ടെത്തിയതിനെ തുടര്‍ന്ന് യൂണിറ്റ് അടപ്പിച്ചു.
മേഖലയില്‍ ഇവര്‍ വിതരണം നടത്തിയ കടകളിലെ സോഡകളും തിരിച്ചെടുത്ത് നശിപ്പിച്ചു. ആരോഗ്യവിഭാഗം ഓഫീസര്‍ എം ബര്ഷാന, അസിസ്റ്റന്റ് ഓഫീസര്‍ രൂപേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. രാത്രിസമയത്ത് കഴുകിവക്കുന്ന കുപ്പികളില്‍ രാവിലെയാണ് സോഡ നിറക്കുക. ഈ സമയം പാമ്പ് കുപ്പിക്കുള്ളില്‍ കയറിയതാൈണെന്നാണ് നിഗമനം. മാത്രവുമല്ല, സോഡ നിര്‍മാണ കമ്പനിയുടെ പിറകുവശം കാടു പടര്‍ന്നു കിടക്കുന്നതിനാല്‍ തണവു തേടി കമ്പനിയിലേക്ക് കയറിയതാകാനാണ് സാധ്യത. ഏഴു ദിവസത്തിനകം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ആരോഗ്യ വിഭാഗത്തിന് റിപ്പോര്‍ട്ട് നല്‍കണം. തുടര്‍ന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ കമ്പനിയില്‍ പരിശോധന നടത്തിയ ശേഷമേ സോഡ നിര്‍മാണ യൂണിറ്റ് തുടക്കാന്‍ സാധിക്കുകയുള്ളു. പഞ്ചായത്തിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും വിവിധ ഹോട്ടലുകളിലും ബേക്കറി കടകളിലും പരിശോധന നടത്തി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

റോട്ടറി ക്ലബ് ലോക ഭൗമ ദിനാചരണം സംഘടിപ്പിച്ചു
ഇടറോഡുകളിലേക്ക് കടക്കുന്ന ഭാഗം കോണ്ക്രീറ്റിട്ടു
ഭക്തിസാന്ദ്രമായി കലവറനിറയ്ക്കല്‍ ചടങ്ങ്; ശുദ്ധിക്രിയകള്‍ക്ക് തുടക്കമായി
കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് 28 ന് കൊടിയേറും
ഒരു കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; പ്രതിയായ നഗരസഭ ജീവനക്കാരന് ഒളിവിലെന്ന് പോലീസ്, വീട്ടിലും നാട്ടിലും ഉണ്ടെന്ന് സൂചന
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്; യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ വര്‍ധന