ഭക്തിസാന്ദ്രമായി കലവറനിറയ്ക്കല്‍ ചടങ്ങ്; ശുദ്ധിക്രിയകള്‍ക്ക് തുടക്കമായി
കൂടല്‍മാണിക്യം ഉത്സവത്തിന്റെ കലവറനിറയ്ക്കലിന്റെ ആദ്യസമര്‍പ്പണം ഇന്‍സൈഡ് ഔട്ട്സൈഡ് ഹോം ഗാലറി ഉടമ തോട്ടപ്പള്ളി വേണുഗോപാലമേനോനും ഭാര്യ ഗീത വേണുഗോപാലും ചേര്്ന് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തിന്റെ മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ആരംഭിച്ചു. കൊടിയേറ്റത്തിനു മൂന്നു ദിവസം മുമ്പാണ് ക്ഷേത്രത്തില്‍ ശുദ്ധിക്രിയകള്‍ ആരംഭിക്കുക. ഇന്നലെ രാവിലെ കൊട്ടിലാക്കല്‍ ഗണപതി ക്ഷേത്രത്തില്‍ മഹാഗണപതിഹവനം നടന്നു. വൈകീട്ട് 6.30ന് ശുദ്ധിക്രിയകള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് ക്ഷേത്രത്തിനകത്ത് പ്രാസാദശുദ്ധി, സ്ഥലശുദ്ധി, രക്ഷോഘ്നഹോമം, വാസ്തുഹോമം, വാസ്തുബലി, വാസ്തുകലശപൂജ, അസ്ത്രകലശപൂജ, അത്താഴപൂജ എന്നിവ നടന്നു. ഇന്ന് രാവിലെ ചതുഃശുദ്ധി തുടര്‍ന്ന് അഭിഷേകം, എതൃത്തുപൂജ, ധാര, ഉച്ചപൂജ എന്നിവ നടക്കും. ക്ഷേത്രം തന്ത്രിമാരുടെ നേതൃത്വത്തിലാണ് താന്ത്രികകര്മങ്ങളും ശുദ്ധികര്‍മങ്ങളും നടക്കുന്നത്.
നാളെ പഞ്ചഗവ്യം, എതൃത്തുപൂജ, പഞ്ചകം, ഉച്ചപൂജ വൈകീട്ട് സ്ഥല ശുദ്ധി, പത്മലേഖനം എന്നിവ നടക്കും. തിരുവുത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ കലവറനിറയ്ക്കല്‍ ചടങ്ങ് നടന്നു. ക്ഷേത്രം മേല്‍ശാന്തി പുത്തില്ലത്ത് നീലകണ്ഠന് നമ്പൂതിരി വിളക്കു കൊളുത്തി. ഇന്നലെ രാവിലെ കിഴക്കെ നടപ്പുരയില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി നിര്‍വഹിച്ചു. ഇന്‍സൈഡ് ഔട്ട്സൈഡ് ഹോം ഗാലറി ഉടമ തോട്ടപ്പള്ളി വേണുഗോപാലമേനോനും ഭാര്യ ഗീത വേണുഗോപാലും ഭഗവാന് നേന്ത്രക്കുല സമര്‍പ്പിച്ചുകൊണ്ട് ആദ്യസമര്‍പ്പണം നിര്‍വഹിച്ചു.
തുടര്‍ന്ന് ബാലന് കണ്ണോളി, വോള്‍ഗ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എടയത്ത് ഗോപകുമാറും കുടുംബവും സമര്‍പ്പണം നടത്തി. ഭക്തജനങ്ങള്‍ അരി, പലവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍, എണ്ണ, നെയ്യ്, നാളികേരം, ശര്‍ക്കര എന്നിവ സമര്‍പ്പിച്ചു. ദേവസ്വം ഭരണസമിതി അംഗം ബിന്ദു, ദേവസ്വം ജീവനക്കാര്‍, മുന്‍ ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ദേവസ്വം ഭരണസമിതി അംഗം ഡോ. മുരളി ഹരിതം സ്വാഗതവും അഡ്വ. അജയകുമാര്‍ നന്ദിയും പറഞ്ഞു. 10 ദിവസമായി നടക്കുന്ന ഉത്സവത്തില്‍ കൊടിയേറ്റു ദിവസവും ആറാട്ടുദിവസവും ഒഴികെയുള്ള ദിവസങ്ങളില്‍ അന്നദാനം നടക്കും. ഉത്സവകാലത്ത് ആയിരക്കണക്കിന് പേരാണ് അന്നദാനത്തില്‍ പങ്കെടുക്കാറുള്ളത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

റോട്ടറി ക്ലബ് ലോക ഭൗമ ദിനാചരണം സംഘടിപ്പിച്ചു
ഇടറോഡുകളിലേക്ക് കടക്കുന്ന ഭാഗം കോണ്ക്രീറ്റിട്ടു
കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് 28 ന് കൊടിയേറും
ഒരു കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; പ്രതിയായ നഗരസഭ ജീവനക്കാരന് ഒളിവിലെന്ന് പോലീസ്, വീട്ടിലും നാട്ടിലും ഉണ്ടെന്ന് സൂചന
ജീരക സോഡയ്ക്കകത്ത് ചത്ത പാമ്പിനെ കണ്ടെത്തി, ആരോഗ്യ വിഭാഗം സോഡ കമ്പനി പൂട്ടി
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്; യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ വര്‍ധന