കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് 28 ന് കൊടിയേറും
കൂടല്‍മാണിക്യം ക്ഷേത്രം
മെയ് ആറിന് വലിയ വിളക്ക്, മെയ് ഏഴിന് പള്ളിവേട്ട, മെയ് എട്ടിന് ആറാട്ട്
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് 28ന് കൊടിയേറും. തൃശൂര്‍ പൂരത്തിന്റെ കൊടിയിറക്കം വടക്കുംനാഥനില്‍ അരങ്ങേറുമ്പോള്‍ 11 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് പൂരപിറ്റേന്ന് മേടമാസത്തിലെ ഉത്രം നാളിലാണ് കൊടിയേറുക. 28ന് ബ്രഹ്മകലശപൂജ, പരികലശപൂജ, കുംഭേശകലശപൂജ, എതൃത്തുപൂജ, ഉച്ചപൂജ, എതൃത്തുപൂജയ്ക്കുശേഷം ബ്രഹ്മകലശാഭിഷേകങ്ങള്‍. രാവിലെ ഏഴ് മുതല്‍ 10 വരെ ഇരിങ്ങാലക്കുട ശ്രീസംഗമ ധര്‍മ സമിതി അവതരിപ്പിക്കുന്ന ശ്രീരാമപഞ്ചശതി പാരായണം തുടര്‍ന്ന് നാരായണീയപരായണം. വൈകീട്ട് 6.30ന് ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മം നടക്കും. തുടര്‍ന്ന് കൊടിയേറ്റ് ചടങ്ങുകള്‍ ആരംഭിക്കും.
7.30ന് ആചാര്യവരണം. തുടര്‍ന്ന് രാത്രി 8.10നും 8.40നും മധ്യേ ഉത്സവം കൊടിയേറും. 8.45ന് മിഴാവ് ഒച്ചപ്പെടുത്തല്‍. 8.50ന് വില്വവട്ടത്ത് നങ്ങ്യാര്‍മഠം അവതരിപ്പിക്കുന്ന സൂത്രധാരകൂത്ത് തുടര്‍ന്ന് നങ്ങ്യാര്‍കൂത്ത്, രാത്രി 9.15ന് കിഴക്കേ നടപ്പുരയില്‍ ഇരിങ്ങാലക്കുട കൊരമ്പ് മൃദംഗകളരി അവതരിപ്പിക്കുന്ന മൃദംഗമേള. കൊടിപ്പുറത്ത് വിളക്ക് ദിവസം മുതല്‍ പള്ളിവേട്ട ദിവസം വരെ എല്ലാ ദിവസവും ക്ഷേത്രം സോപാനത്തില്‍ രാവിലെ 5.15നും വൈകീട്ട് ആറിനും കൊട്ടിപ്പാടി സേവ നടക്കും.
ശീവേലിക്കു ശേഷം കിഴക്കേ നടപ്പുരയില്‍ ദിവസവും രാജീവ് വെങ്കിടങ്ങിന്റെ ഓട്ടന്തുള്ളല്, വൈകീട്ട് പടിഞ്ഞാറെ നടപ്പുരയില്‍ നാരായണന് നമ്പ്യാരിന്റെ പാഠകം, വൈകീട്ട് 6.30ന് പടിഞ്ഞാറെ നടപ്പുരയില്‍ കേരള ഫോക്ലോര് അവാര്‍ഡ് ജേതാവ് രാജീവ് വെങ്കിടങ്ങിന്റെ കുറത്തിയാട്ടം, വൈകീട്ട് 6.30ന് കിഴക്കേ നടപ്പുരയില്‍ കെ.എം. ദേവദാസന് അവതരിപ്പിക്കുന്ന നാദസ്വരം, കെ.പി. പ്രവീഷ് അവതരിപ്പിക്കുന്ന തകില്, 7.30ന് കേളി, മദ്ദളപ്പറ്റ്, കൊമ്പ്പറ്റ്, കുഴല്‍പറ്റ് എന്നിവ നടക്കും. കൊടിപ്പുറത്ത് വിളക്ക് ദിവസമായ ബുധനാഴ്ച രാത്രി ഏഴിന് സാംസ്കാരിക പൊതുസമ്മേളനം നടക്കും. 30 മുതല്‍ മെയ് ആറ് വരെ എല്ലാ ദിവസവും രാവിലെ 8.30ന് ശീവേലി എഴുന്നള്ളിപ്പും രാത്രി 9.30ന് വിളക്കെഴുന്നള്ളിപ്പും നടക്കും. 30 മുതല്‍ മെയ് ആറ് വരെ സംഗമം വേദിയില്‍ ദിവസവും കഥകളി. വലിയവിളക്കു ദിവസം രാത്രി 12ന് ശ്രീരാമപട്ടാഭിഷേകം കഥകളി. മെയ് ഏഴിന് പള്ളിവേട്ട. എട്ടിന് ചാലക്കുടി കൂടപ്പുഴ ആറാട്ടുകടവില്‍ ആറാട്ടോടെ ഉത്സവം സമാപിക്കും.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

റോട്ടറി ക്ലബ് ലോക ഭൗമ ദിനാചരണം സംഘടിപ്പിച്ചു
ഇടറോഡുകളിലേക്ക് കടക്കുന്ന ഭാഗം കോണ്ക്രീറ്റിട്ടു
ഭക്തിസാന്ദ്രമായി കലവറനിറയ്ക്കല്‍ ചടങ്ങ്; ശുദ്ധിക്രിയകള്‍ക്ക് തുടക്കമായി
ഒരു കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; പ്രതിയായ നഗരസഭ ജീവനക്കാരന് ഒളിവിലെന്ന് പോലീസ്, വീട്ടിലും നാട്ടിലും ഉണ്ടെന്ന് സൂചന
ജീരക സോഡയ്ക്കകത്ത് ചത്ത പാമ്പിനെ കണ്ടെത്തി, ആരോഗ്യ വിഭാഗം സോഡ കമ്പനി പൂട്ടി
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്; യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ വര്‍ധന