എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പിലേക്കുള്ള മുന്നണി സ്ഥാനാര്‍ഥികളായി, വോട്ടെടുപ്പ് 28ന്
വി.ആര്. രമേഷ് (എല്‍ഡിഎഫ്), ഇ.എന്‍. ശ്രീനാഥ് (യുഡിഎഫ്), ബിജോയ് കളരിക്കല്‍ (ബിജെപി).
ഇരിങ്ങാലക്കുട: വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷനിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്കുള്ള മുന്നണി സ്ഥാനാര്‍ഥികളായി. പടിയൂര്‍ പഞ്ചായത്ത് മുന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും സിപിഐ പടിയൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ വി.ആര്. രമേഷിനെയാണ് ഡിവിഷന് നിലനിറുത്താന്‍ എല്‍ഡിഎഫ് നിയോഗിച്ചിരിക്കുന്നത്. പടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ഇ.എന്‍. ശ്രീനാഥാണ് യുഡിഎഫ് സ്ഥാനാര്‍ഥി. മുന്‍ പഞ്ചായത്ത് അംഗവും ബിജെപി മണ്ഡലം കമ്മിറ്റി അംഗവുമായ ബിജോയ് കളരിക്കല്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കും.
എടതിരിഞ്ഞി ഡിവിഷനില്‍ നിന്നും ജയിച്ച എല്‍ഡിഎഫ് അംഗം ബാബു ചിങ്ങാരത്തിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. പടിയൂര്‍ പഞ്ചായത്തിലെ ഒന്ന് മുതല്‍ 15 വരെയുള്ള വാര്‍ഡുകള്‍ ചേര്‍ന്നതാണ് എടതിരിഞ്ഞി ഡിവിഷന്. ആകെ 7652 വോട്ടര്‍മാരാണുള്ളത്. 2025ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയായിരുന്ന അന്തരിച്ച ബാബു ചിങ്ങാരത്ത് എടതിരിഞ്ഞി ഡിവിഷനില്‍ നിന്ന് വിജയിച്ചത് 2952 വോട്ടുകള്‍ നേടിയാണ്. എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന സുനില്‍ ബാബുവിനെക്കാള്‍ 1437 വോട്ടുകളുടെ ഭൂരിപക്ഷം ബാബു ചിങ്ങാരത്തിന് സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ സുനില്‍ ബാബു (ബിഡിജെഎസ്) നേടിയത് 1515 വോട്ടുകളായിരുന്നു. യുഡിഎഫിന്റെ സത്യന് ആലുക്കത്തറ നേടിയത് 1439 വോട്ടുകളും. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയില്‍ നിലവില്‍ എല്‍ഡിഎഫിന് 11 ഉം യുഡിഎഫിന് രണ്ടും അംഗങ്ങളാണുള്ളത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കെസിവൈഎം യുവജന കലോത്സവം നിറവ് 2026 ലോഗോ പ്രകാശനം ചെയ്തു
കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തില്‍ ഇരിങ്ങാലക്കുടയ്ക്ക് തിളക്കമാര്‍ന്ന രണ്ടാം സ്ഥാനം
ഠാണാവിലെ സബ് ജയില്‍ ഭൂമി പോലീസിന് ഉപയോഗാനുമതി നല്കി
പുല്ലൂര്‍ ചമയം നാടകരാവിന്റെ നോട്ടീസ് പ്രകാശനം ചെയ്തു
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി