കെസിവൈഎം യുവജന കലോത്സവം നിറവ് 2026 ലോഗോ പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട രൂപത കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന യുവജന കലോത്സവം നിറവ് 2026ന്റെ ലോഗോ പ്രകാശനം യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജെനീഷ്, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, എംഎല്‍എമാരായ അഡ്വ. തോമസ് ഉണ്ണിയാടന്, ടി.ജെ. സനീഷ് കുമാര്‍ ജോസഫ്, രൂപത വികാരി ജനറാള്‍ മോണ്‍. ആന്റു ആലപ്പാടന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: രൂപത കെസിവൈഎമ്മിന്റെ യുവജന കലോത്സവമായ നിറവ് 2026 ന്റെ ലോഗോ പ്രകാശനം യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജെനീഷ്, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, എംഎല്‍എമാരായ അഡ്വ. തോമസ് ഉണ്ണിയാടന്, ടി.ജെ. സനീഷ് കുമാര്‍ ജോസഫ്, രൂപത വികാരി ജനറാള്‍ മോണ്‍. ആന്റു ആലപ്പാടന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. കെസിവൈഎം രൂപത ചെയര്മാന് സിബിന് പൗലോസ്, ജനറല്‍ സെക്രട്ടറി ജിതിന് ആന്റണി എന്നിവര്‍ സന്നിഹിതരായിരുന്നു. താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ദേവാലയത്തില്‍ കെസിവൈഎം യൂണിറ്റിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ നാലിന് രചനാ മത്സരങ്ങളും ഒക്ടോബര്‍ 10ന് കലാമത്സരങ്ങളും നടക്കും.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പിലേക്കുള്ള മുന്നണി സ്ഥാനാര്‍ഥികളായി, വോട്ടെടുപ്പ് 28ന്
പുല്ലൂര്‍ ചമയം നാടകരാവിന്റെ നോട്ടീസ് പ്രകാശനം ചെയ്തു
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു