സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
മുന്‍ മന്ത്രി പി.കെ. ചാത്തന് മാസ്റ്ററുടെ സ്മൃതി കുടീരം നിലകൊള്ളുന്ന സ്ഥലം കാടുകയറിയ നിലയില്‍.
മരണാനന്തര ചടങ്ങുകള്‍ക്ക് പോലും അന്യസ്ഥലങ്ങളെ ആശ്രയിക്കണം; മാടായിക്കോണത്ത് പ്രതീക്ഷയ്ക്ക് പുതുവഴി
പൊതുശ്മശാനത്തിനായി സ്ഥലം കണ്ടെത്താന്‍ നടപടികള്‍ തുടങ്ങി
ഇരിങ്ങാലക്കുട: നഗരസഭയായി വളര്‍ച്ചയുടെ പാതയില്‍ മുന്നേറുമ്പോഴും സ്വന്തമായി ഒരു പൊതുശ്മശാനം എന്ന അടിസ്ഥാനസൗകര്യം പോലുമില്ലാത്ത നഗരസഭ എന്ന പരിമിതി ഇരിങ്ങാലക്കുടയെ വര്‍ഷങ്ങളായി പിന്തുടരുകയാണ്. നഗരസഭാ പരിധിയില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങളുടെ സംസ്കാരച്ചടങ്ങുകള്‍ക്കായി വിവിധ സ്വകാര്യ, സമുദായ ശ്മശാനങ്ങളെയും മറ്റ് സംവിധാനങ്ങളെയും ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. മരണത്തിന്റെ വേദനയ്ക്കൊപ്പം സംസ്കാരത്തിനുള്ള സൗകര്യം തേടേണ്ടിവരുന്ന കുടുംബങ്ങളുടെ ദുരിതത്തിന് ശാശ്വതപരിഹാരം കാണുന്നതിനായി നഗരസഭ ഇപ്പോള്‍ വീണ്ടും സജീവമായ ഇടപെടലിലേക്ക് കടന്നിരിക്കുകയാണ്. പൊതുശ്മശാനത്തിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികളാണ് നഗരസഭ അധികൃതര്‍ ആരംഭിച്ചിരിക്കുന്നത്.
നഗരസഭയുടെ വാര്‍ഡ് എട്ട് നമ്പ്യാങ്കാവ് വാര്‍ഡില്‍ നഗരസഭയുടെ അധീനതയിലുള്ള സ്ഥലമാണ് ഇതിനായി പരിഗണിക്കുന്നത്. നഗരസഭ ചെയര്മാന് എം.പി. ജാക്സണ്, വൈസ് ചെയര്‍പേഴ്സണ്‍ ചിന്ത ധര്മരാജന്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അഡ്വ.വി.സി വര്‍ഗീസ്, റോണി പോള്‍, വാര്‍ഡ് കൗണ്‍സിലര്‍ സി.സി. ഷിബിന്‍ തുടങ്ങിവവര് മൂന്നു മാസം മുമ്പ് സ്ഥലം സന്ദര്‍ശിച്ച് സാധ്യതകള്‍ വിലയിരുത്തിയിരുന്നു. നിലവില്‍ കാടും പടലവും നിറഞ്ഞു കാടുകയറി കിടക്കുന്ന രണ്ട് ഏക്കറോളം വരുന്ന പ്രദേശമാണിത്. മുന്‍ മന്ത്രി പി.കെ. ചാത്തന് മാസ്റ്ററുടെ സ്മൃതി കൂടീരം നിലകൊള്ളുന്ന സ്ഥലത്തോട് ചേര്‍ന്നാണ് ഈ ഭൂമി. നഗരസഭയുടെ കൈവശമുള്ള ഈ സ്ഥലം ശാസ്ത്രീയമായ രീതിയില്‍ വികസിപ്പിച്ച് പൊതുശ്മശാനത്തിനായി ഉപയോഗിക്കാനാകുമോയെന്നാണ് അധികൃതര്‍ പരിശോധിക്കുന്നത്.
കഴിഞ്ഞ കൗണ്‍സിലിന്റെ കാലഘട്ടത്തിലും ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ മന്ത്രിയായിരുന്ന ഡോ. ആര്. ബിന്ദുവിന്റെ നേതൃത്വത്തിലും സ്ഥലം സന്ദര്‍ശിച്ചിരുന്നു. മാടായിക്കോണത്തെ സ്ഥലം പൊതുശ്മശാനത്തിനായി പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന പദ്ധതിക്ക് പുതുജീവന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നഗരവാസികള്‍. ജീവിതത്തിന്റെ അവസാനയാത്രയ്ക്കും സ്വന്തം മണണില് ഒരു ഇടം വേണമെന്നുള്ള വര്‍ഷങ്ങളായുള്ള ആവശ്യം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നഗരവാസികള്‍. പൊതുശ്മശാനം ആരംഭിക്കുന്നതിനോട് സമീപവാസികള്‍ പൂര്‍ണ പിന്തുണയാണ് പ്രകടിപ്പിച്ചത്.
ശ്മശാനം മാത്രമല്ല, ചാത്തന് മാസ്റ്ററുടെ സ്മാരകവും മനോഹരമായ പൂന്തോട്ടവും പാര്‍ക്കും ഒരുക്കും: സി.സി. ഷിബിന്‍ (വാര്‍ഡ് കൗണ്‍സിലര്‍)

ആധുനിക ശ്മശാനത്തിന്റെ പണി പൂര്‍ത്തിയാകുന്നതിനൊപ്പം കേരളത്തിന്റെ ആദ്യ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന പി.കെ. ചാത്തന് മാസ്റ്ററുടെ സ്മൃതി മണ്ഡപവും പൂര്‍ത്തിയാക്കും. ഒന്നാം കേരള നിയമസഭയിലെ അംഗമായിരുന്ന പി.കെ. ചാത്തന് മാസ്റ്റര്‍ തദ്ദേശ സ്വയംഭരണ, ഹരിജന്‍ ക്ഷേമ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന മന്ത്രി ആയിരുന്നു. പൊറത്തിശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും പൊതുപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ച ചാത്തന് മാസ്റ്ററുടെ പേരില്‍ മാടായിക്കോണം സര്‍ക്കാര്‍ എല്‍പി യുപി സ്കൂളും മാപ്രാണത്ത് അദ്ദേഹത്തിന്റെ പേരിലുള്ള സ്മാരക ഹാളും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ചാത്തന് മാസ്റ്ററുടെ ഓര്‍മകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്ന രീതിയിലാണ് സ്മൃതി മണ്ഡപം ഒരുക്കുന്നത്. പ്രദേശത്തെ ജനങങള്‍ക്ക് പ്രയോജനപ്പെടുന്ന പൂന്തോട്ടവും പാര്‍ക്കും ഉള്‍പ്പടെയുള്ള സൗകര്യങ്ങളും ഒരുക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒഴിവുസമയം ചെലവഴിക്കാനും മാനസികോല്ലാസത്തിനുമായി ഉപയോഗിക്കാവുന്ന തരത്തില്‍ പ്രദേശം വികസിപ്പിക്കണമെന്ന ആശയവുമാണ് മുന്നോട്ടുവച്ചിരിക്കുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മീന്‍ വാങ്ങാന്‍ ചെന്നതിനുള്ള വൈരാഗ്യത്താല്‍ ആക്രമണം; പ്രതി പിടിയില്‍
ആളൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ കാറിന് നേരെ കല്ലെറിഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍
കരുവന്നൂര്‍ നിക്ഷേപക കൂട്ടായ്മ സൂചനാ സമരം നടത്തി
മകളുടെ പഠനത്തിന് പണം വേണം; നിക്ഷേപം തിരികെ കിട്ടാതെ ബാങ്കിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം
കാത്തലിക് പ്രവാസി കമ്യൂണിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് നല്കുന്ന സ്വപ്നഭവനത്തിന്റെ കട്ടിളവെപ്പ് ചടങ്ങ് നടത്തി