ക്രിസ്തുമസിനോടനുബന്ധിച്ച് കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ കേക്ക് ഫെസ്റ്റിവല്‍ ആരംഭിച്ചു
കാട്ടൂര്‍: ക്രിസ്തുമസിനോടനുബന്ധിച്ച് കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ കേക്ക് ഫെസ്റ്റിവല്‍ ആരംഭിച്ചു. ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്ത് നിര്‍വഹിച്ചു. കേക്ക് ഫെസ്റ്റിവലില്‍ പ്ലം കേക്ക്, ടീ കേക്ക്, നട്ട് കേക്ക്, മാര്‍ബിള്‍ കേക്ക്, പൈനാപ്പിള്‍ കേക്ക്, ഈന്തപ്പഴം പുഡ്ഡിംഗ് കേക്ക്, ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ് എന്നിവ വിലക്കുറവില്‍ ലഭ്യമാണ്. ബാങ്ക് വൈസ് പ്രസിഡന്റ് ഇ.ബി. അബ്ദുള്‍സത്താര്‍, ഡയറക്ടര്‍മാരായ ജൂലിയസ് ആന്റണി, ജോമോന് വലിയവീട്ടില്‍, സദാനന്ദന് തളിയപറമ്പില്‍, എം.ജെ. റാഫി, ആന്റു ജി ആലപ്പാട്ട്, കെ.കെ. സതീശന്, എം.ഐ. അഷ്റഫ്, കിരണ്‍ ഒറ്റാലി, പ്രമീള അശോകന്, മധുജ ഹരിദാസ്, സുലഭ മനോജ്, സെക്രട്ടറി ടി.വി. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍
ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം
തിരുവനന്തപുരം സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ അവാര്‍ഡുകള്‍ വാലപ്പന് ക്രീയേഷന്സിന്റെ നിഴല്വ്യാപാരികള്ക്കും സ്വാലിഹ്നും