അശോകവനികാങ്കം മണ്ഡോദരി പുറപ്പാട് അരങ്ങേറി

ഇരിങ്ങാലക്കുട: അമ്മന്നൂര്‍ ചാച്ചുചാക്യാര്‍ സ്മാരക ഗുരുകുലത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന നിദിദ്ധ്യാസം കൂടിയാട്ട രംഗാവതരണ പരമ്പരയുടെ ഭാഗമായി അശോകവനികാങ്കം മണ്ഡോദരി പുറപ്പാട് അരങ്ങേറി. മണ്ഡോദരിയായി സരിത കൃഷ്ണകുമാര്‍ അരങ്ങിലെത്തി. മിഴാവില്‍ കലാമണ്ഡലം രാജീവും കലാമണ്ഡലം നാരായണന് നമ്പ്യാരും ഇടയ്ക്കയില്‍ കലാനിലയം ഉണ്ണികൃഷ്ണനും താളത്തില്‍ ശ്രുതിയും അതുല്യയും പങ്കെടുത്തു.