ക്രൈം പ്രതിരോധത്തിന് കരുത്തായി സൈബര്‍ റെസിലിയന്‍സ് സെന്റര്‍; ക്രൈം സുരക്ഷാ ബോധവല്‍ക്കരണത്തിന് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ പുതിയ ചുവടുവെപ്പ്
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ആരംഭിച്ച സൈബര്‍ റെസിലിയന്‍സ് സെന്റര്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കുമെതിരെ വിദ്യാര്‍ഥികളിലും പൊതുസമൂഹത്തിലും അവബോധം വളര്‍ത്തുന്നതിനായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ സൈബര്‍ റെസിലിയന്‍സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. സൈബര്‍ സുരക്ഷാ രംഗത്ത് വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുകയും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ആരംഭിച്ചത്. കേന്ദ്രത്തിന്റെ ഉദ്ഘാടനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ അധ്യക്ഷത വഹിച്ചു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐപിഎസ് മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട സൈബര്‍ പോലീസ് സ്റ്റേഷന് എസ്എച്ച്ഒ കെ.സി. ബൈജു, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് വിഭാഗം മേധാവി ഡോ. ഇ.എസ്. ശ്രീത എന്നിവര്‍ സംസാരിച്ചു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.എ. സോളമന് സ്വാഗതവും സൈബര്‍ റെസിലിയന്‍സ് സെന്റര്‍ ക്യാമ്പസ് കോ ഓര്‍ഡിനേറ്റര്‍ ടി.യു. ശ്രീകേഷ് നന്ദിയും രേഖപ്പെടുത്തി. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കൊപ്പം സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ, ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍, സാമൂഹിക മാധ്യമങ്ങളുടെ സുരക്ഷിതമായ ഉപയോഗം, ഡിജിറ്റല്‍ സ്വകാര്യത തുടങ്ങിയ വിഷയങ്ങളില്‍ ജാഗ്രത അനിവാര്യമാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. സൈബര്‍ സുരക്ഷാ അവബോധം വിദ്യാര്‍ഥികളില്‍ മാത്രം ഒതുങ്ങാതെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിക്കേണ്ടതിന്റെ പ്രാധാന്യവും അവര്‍ ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികളെ സൈബര്‍ വാരിയര്‍മാരായി സജ്ജരാക്കുന്നതിനും സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളാക്കുന്നതിനും കേന്ദ്രം പ്രാധാന്യം നല്‍കും.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പെണ്‍കരുത്ത് വിളിച്ചോതി ഷീവോള്വ്
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു
ഐക്യരാഷ്ട്രസഭയുടെ യുഎന്‍ഒഡിസി ഓസ്ട്രേലിയയുടെ പ്രോഗ്രാം ഓഫീസര്‍ ബില്ലി ബാറ്റ്വെയര്‍ ക്രൈസ്റ്റ് കോളജില്‍ സന്ദര്‍ശനം നടത്തി
എന്റെ പാടം എന്റെ പുസ്തകം പദ്ധതിയുടെ ഉദ്ഘാടനം നടത്തി
പാഴ് വസ്തുക്കള്‍ക്ക് പുതുജീവന്‍ നല്കി ഹന്നയുടെ കരവിരുത്; ശാസ്ത്രോത്സവത്തില്‍ കൗതുകമായി വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങള്