ഐടിയു ബാങ്കില്‍ വായ്പാ അദാലത്ത് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ടൗണ്‍ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വായ്പാ അദാലത്ത് പരിപാടിയില്‍ നിന്ന്.
ഇരുന്നൂറോളം പേര് പങ്കെടുത്ത വായ്പാ അദാലത്തില്‍ തീര്‍പ്പാക്കിയത് 20 കോടി രൂപയുടെ വായ്പകള്‍
ഇരിങ്ങാലക്കുട: ടൗണ്‍ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വായ്പാ അദാലത്തില്‍ ഇരുന്നൂറോളം പേര് പങ്കെടുത്തു. 20 കോടി രൂപയുടെ വായ്പകളാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം അദാലത്തില്‍ തീര്‍പ്പാക്കിയത്. തൃശൂര്‍ ജോയിന്റ് രജിസ്ട്രാര്‍ പി. രാമചന്ദ്രന്, മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാര്‍ ബിജു ഡി. കുറ്റിക്കാട്ട്, ബാങ്ക് അഡ്മിനിസ്ട്രേറ്റര്‍ സി.ആര്. ഗോപീകൃഷ്ണന്, അഡൈ്വസര്‍മാരായ കെ. മോഹനന്, ഇ.ജെ. കുര്യന്, ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ എ.എല്‍. ജോണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അദാലത്ത് സംഘടിപ്പിച്ചത്. ബാങ്ക് മാനേജര്‍മാരും ജീവനക്കാരും നേതൃത്വം നല്കി. രാവിലെ 9.30ന് ആരംഭിച്ച അദാലത്ത് വൈകീട്ട് ആറിനാണ് സമാപിച്ചത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

റോട്ടറി സെന്‍ട്രല്‍ ക്ലബ്ബിന്റെ കാരുണ്യസ്പര്‍ശം; പൊറത്തിശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് ഊഞ്ഞാലുകളും ബഞ്ചുകളും സമ്മാനിച്ചു
ജി.വി. രാജ പുരസ്കാരം നേടിയ സെന്റ് ജോസഫ്സ് കോളജിന് ജെസിഐ ഇരിങ്ങാലക്കുടയുടെ ആദരണം
ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോളി ആന്‍ഡ്രൂസിന് എംഎം ഗനി അവാര്‍ഡ്
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ക്രൈം പ്രതിരോധത്തിന് കരുത്തായി സൈബര്‍ റെസിലിയന്‍സ് സെന്റര്‍; ക്രൈം സുരക്ഷാ ബോധവല്‍ക്കരണത്തിന് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ പുതിയ ചുവടുവെപ്പ്
പെണ്‍കരുത്ത് വിളിച്ചോതി ഷീവോള്വ്