കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ 35-ാമത് വാര്‍ഷിക പൊതുയോഗം നടത്തി
ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ 35-ാമത് വാര്‍ഷിക പൊതുയോഗം വ്യാപാരഭവനില്‍ നടന്നു. പ്രസിഡന്റ് എബിന് മാത്യു വെള്ളാനിക്കാരന്‍ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ആര്. വിനോദ് കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ജോയി മൂത്തേടന് എസ്എസ്എല്‍സി പ്ലസ് ടു അവാര്‍ഡുകള്‍ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് വി.കെ. അനില്‍കുമാര്‍, ജനറല്‍ സെക്രട്ടറി ഷാജു പാറേക്കാടന്‍, ജോയിന്റ് സെക്രട്ടറി മണി മേനോന്, കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം ചെയര്മാന് നജ, ജോയിന്റ് സെക്രട്ടറി കെ.എസ്. ജാക്സണ് അനുസ്മരണ പ്രഭാഷണം നടത്തി. ടി.വി. ആന്റോ, ബേബി ജോസ്, ലിഷോണ്‍ ജോസ്, ഡീന്‍ ഷാഹിദ്, പി.വി. ബാലസുബ്രമണ്യന് എന്നിവര്‍ പ്രസംഗിച്ചു.
ഇരിങ്ങാലക്കുട ഏരിയ കണ്വെന്ഷന്
ഇരിങ്ങാലക്കുട: വ്യാപാരി വ്യവസായി സമിതി ഇരിങ്ങാലക്കുട ഏരിയ കണ്വെന്ഷന് സിപിഎം ഏരിയാ സെക്രട്ടറി വി.എ. മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ.ജെ. വിന്‍സെന്‍ അധ്യക്ഷത വഹിച്ചു. സമിതി ജില്ലാ സെക്രട്ടറി മില്ട്ടന് തലക്കോട്ടൂര്‍, സംസ്ഥാന കമ്മിറ്റി അംഗം ജോസ് തെക്കേത്തല, ഏരിയ സെക്രട്ടറി കെ.എം. സജീവന്, എന്‍.കെ. നകുലന്, എന്‍.എ. ഇസ്മെയില്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു