മാടായിക്കോണത്ത് വീട് കുത്തി തുറന്ന് മൊബൈലും പണവും കവര്‍ന്നു, പ്രതി അറസ്റ്റില്‍
ശക്തി (22).
ഇരിങ്ങാലക്കുട: മാടായിക്കോണം തളിയക്കോണം ചകിരിക്കമ്പനിക്ക് സമീപം വീട് കുത്തിതുറന്ന് മൊബൈല്‍ ഫോണും നാല്‍പ്പതിനായിരം രൂപയും മോഷണം നടത്തിയ പ്രതി പോലീസ് പിടിയിലായി. മാടായിക്കോണം തേലപ്പിള്ളി കേളംപറമ്പില്‍ വീട്ടില്‍ ശക്തി (22) നെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം 18ന് രാവിലെ 7.30 നും രാത്രി 7.30നും ഇടയിലുള്ള സമയത്തായിരുന്നു മോഷണം നടന്നത്. തളിയക്കോണം ചകിരിക്കമ്പനി ദേശത്ത് കരേക്കാട്ട് പറമ്പില്‍ മോഹനന്റെ വീട്ടിലാണ് പ്രതി മോഷണം നടത്തിയത്. വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്ന് അകത്തുകയറിയ പ്രതി വീട്ടില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണും പൂജാമുറിയിലെ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന ഏകദേശം 40000 രൂപയുമാണ് അപഹരിച്ചത്.
വീട്ടുടമസ്ഥന്റെ പരാതിയെത്തുടര്‍ന്ന് ഇരിങ്ങാലക്കുട പോലീസ് കേസ് എടുക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. നടപടിക്രമങ്ങള്‍ക്കു ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ശക്തി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ ഒരു മോഷണ കേസിലെ പ്രതിയാണ്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ടി. ദിലീഷ്, സബ് ഇന്‍സ്പെക്ടര്‍മാരായ അഭിലാഷ്, ശ്രീലാല്‍, പാട്രിക്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അര്ജുന്, ഷാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രവീണ്‍, കിഷോര്‍, ഡ്രൈവര്‍ സിപിഒ സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സ്നേഹസാന്ത്വനത്തിന്റെ പൊന്പ്രഭയില്; ഇരിങ്ങാലക്കുട ശാന്തിസദനം സുവര്‍ണ ജൂബിലി നിറവില്‍
തെരുവുനായ ഷെല്‍ട്ടറിനെതിരെ ജനകീയ പ്രതിഷേധം; നഗരസഭാ ചെയര്മാന് നിവേദനം നല്കി
കപിലാവേണുവിന്റെ പാര്‍വതീവിരഹം അഭിനയം വെനീസില്‍
ഗവേഷണ മികവില്‍ ക്രൈസ്റ്റ് കോളജ്; വികസിപ്പിച്ചെടുത്ത പരിസ്ഥിതി നിരീക്ഷണ ഉപകരണത്തിന് അന്താരാഷ്ട്ര പേറ്റന്റ്
പുളിക്കലച്ചിറ പാലം നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നു: ജനങ്ങളുടെ ദുരിതയാത്രയ്ക്കെതിരെ ബിജെപി പ്രതിഷേധത്തിലേക്ക്
വരവീണ സ്കൂള്‍ ഓഫ് മ്യൂസിക് വാര്‍ഷികം ആഘോഷിച്ചു