വരവീണ സ്കൂള്‍ ഓഫ് മ്യൂസിക് വാര്‍ഷികം ആഘോഷിച്ചു
വരവീണ സ്കൂള്‍ ഓഫ് മ്യൂസിക്കിന്റെ പത്താം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഡോ. ചേര്‍ത്തല രംഗനാഥ ശര്‍മ അവതരിപ്പിച്ച സംഗീതക്കച്ചേരി.
ഇരിങ്ങാലക്കുട: വലിയ തമ്പുരാന് കോവിലകം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വരവീണ സ്കൂള്‍ ഓഫ് മ്യൂസിക്കിന്റെ പത്താം വാര്‍ഷികം ആഘോഷിച്ചു. രണ്ടുദിവസങ്ങളിലായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഐകെഎസ് സെല്ലിന്റെ സഹകരണത്തോടെ നടന്ന പരിപാടികളില്‍ വരവീണയിലെ വിദ്യാര്‍ഥികളുടെ സംഗീതാവതരണങ്ങള്‍ അരങ്ങേറി.
ആദ്യദിനത്തില്‍ വിദ്വാന് ഡോ. ചേര്‍ത്തല രംഗനാഥ ശര്‍മയുടെ കച്ചേരി അരങ്ങേറി. വയലിനില്‍ ആലങ്കോട് ഗോകുല്‍, മൃദംഗ ചക്രവര്‍ത്തി മന്നാര്‍ഗുഡി ഈശ്വരന്, ഘടത്തില്‍ വെള്ളാറ്റഞ്ഞൂര്‍ ശ്രീജിത്ത് എന്നിവര്‍ പക്കമേളമൊരുക്കി. രണ്ടാംദിനത്തില്‍ വിദുഷി മൈസുരു ഡോ. എസ്.വി. സഹാന അവതരിപ്പിച്ച വീണക്കച്ചേരിക്ക് മൃദംഗത്തില്‍ പാലക്കാട് കെ.എസ്. മഹേഷ്കുമാറും ഘടത്തില്‍ വാഴപ്പള്ളി കൃഷ്ണകുമാറും പക്കമേളമൊരുക്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വി.ആര്. സുകുമാരന്റെ ഭവനം സന്ദര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്
നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍; ഗര്‍ഭിണി ഉള്‍പ്പടെ ആറുപേര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
ഇരിങ്ങാലക്കുട നഗരസഭ; അജൈവ മാലിന്യ ശേഖരണത്തിനായി പുതിയ വാഹനം
പൂമംഗലം പഞ്ചായത്തില്‍ കാര്‍ഷിക വര്‍ക്ക്ഷോപ്പും പ്രദര്ശനശാലയും സംഘടിപ്പിച്ചു
എല്‍എസ്എസ് സിഎം കിഡ്സ് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ ഉപജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടി
ലോനപ്പന് നമ്പാടന് അനുസ്മരണം