ഗവേഷണ മികവില്‍ ക്രൈസ്റ്റ് കോളജ്; വികസിപ്പിച്ചെടുത്ത പരിസ്ഥിതി നിരീക്ഷണ ഉപകരണത്തിന് അന്താരാഷ്ട്ര പേറ്റന്റ്
പരിസ്ഥിതി നിരീക്ഷണത്തിന് ക്രൈസ്റ്റ് കോളിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത ഇലക്ട്രോണിക് എന്വയേണ്മെന്റല് മോണിറ്ററിംഗ് ഉപകരണത്തിന്റെ മാതൃക ഉപകരണം.
ഇരിങ്ങാലക്കുട: ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാനും പരിസ്ഥിതി മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനും കഴിയുന്ന ഇലക്ട്രോണിക് എന്വയേണ്മെന്റല് മോണിറ്ററിംഗ് ഉപകരണത്തിന്റെ മാതൃക വികസിപ്പിച്ചതിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഗവേഷകര്‍ക്ക് അന്താരാഷ്ട്ര പേറ്റന്റ് ലഭിച്ചു.

പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍, അന്തരീക്ഷത്തിലെ മലിനീകരണ നില, താപനില വ്യതിയാനങ്ങള്‍, ഈര്‍പ്പം തുടങ്ങിയ പരിസ്ഥിതി ഘടകങ്ങള്‍ കൃത്യമായി നിരീക്ഷിച്ച് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഈ ഉപകരണം സഹായകരമാകുമെന്ന് ഗവേഷകര്‍ അറിയിച്ചു. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത വിവര വിശകലന സംവിധാനമാണ് ഉപകരണത്തിന്റെ പ്രത്യേകത. ഇതിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ ഭാവിയിലെ പരിസ്ഥിതി വെല്ലുവിളികളെ മുന്‍കൂട്ടി മനസിലാക്കുന്നതിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും സഹായകരമാകും.
ഡോ. ജിന്‍സ് മോന് സിറിയക് (സെന്റ് ജോസഫ് കോളജ്, ദേവഗിരി, കോഴിക്കോട്), ഡോ. ടോം ചെറിയാന്, ഡോ. സുബിന് കെ. ജോസ്, ഫാ. സിബി ഫ്രാന്‍സിസ്, റവ.ഡോ. എന്‍.എസ്. വിന്‍സെന്റ്, റവ.ഡോ. ജോളി ആന്‍ഡ്രൂസ് എന്നിവര്‍ ചേര്‍ന്നാണ് ഈ നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ക്രൈസ്റ്റ് കോളജില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്റ്റ് ഇന്നോവേഷന്‍ പാര്‍ക്ക്, അക്വാ റിസര്‍ച്ച് ലാബ് എന്നിവയുടെ നേതൃത്വത്തിലാണ് ഗവേഷണവും ഉപകരണ വികസനവും നടന്നത്. ഈ നേട്ടം കോളജിനും ഗവേഷക സമൂഹത്തിനും വലിയ അഭിമാനമായതോടൊപ്പം കാലാവസ്ഥാ പഠന പരിസ്ഥിതി സംരക്ഷണ മേഖലകളില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് വഴിതെളിക്കുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സ്നേഹസാന്ത്വനത്തിന്റെ പൊന്പ്രഭയില്; ഇരിങ്ങാലക്കുട ശാന്തിസദനം സുവര്‍ണ ജൂബിലി നിറവില്‍
തെരുവുനായ ഷെല്‍ട്ടറിനെതിരെ ജനകീയ പ്രതിഷേധം; നഗരസഭാ ചെയര്മാന് നിവേദനം നല്കി
കപിലാവേണുവിന്റെ പാര്‍വതീവിരഹം അഭിനയം വെനീസില്‍
പുളിക്കലച്ചിറ പാലം നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നു: ജനങ്ങളുടെ ദുരിതയാത്രയ്ക്കെതിരെ ബിജെപി പ്രതിഷേധത്തിലേക്ക്
വരവീണ സ്കൂള്‍ ഓഫ് മ്യൂസിക് വാര്‍ഷികം ആഘോഷിച്ചു
മാടായിക്കോണത്ത് വീട് കുത്തി തുറന്ന് മൊബൈലും പണവും കവര്‍ന്നു, പ്രതി അറസ്റ്റില്‍