കപിലാവേണുവിന്റെ പാര്‍വതീവിരഹം അഭിനയം വെനീസില്‍
റോമിലെ ചിനി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കപിലാവേണു വെനീസില്‍ പാര്‍വതീവിരഹം അവതരിപ്പിക്കുന്നു.
ഇരിങ്ങാലക്കുട: പ്രശസ്ത കൂടിയാട്ടം കലാകാരി കപിലാ വേണു ജലത്തിന്റെയും പ്രകാശത്തിന്റെയും നഗരമെന്നറിയപ്പെടുന്ന ലോക സാംസ്കാരിക കേന്ദ്രങ്ങളിലൊന്നായ വെനീസില്‍ ചിനി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പാര്‍വതീവിരഹം രംഗാവതരണം നടത്തി. ഇറ്റലിയിലെ പ്രമുഖ നഗരങ്ങളില്‍ അവതരിപ്പിച്ച പാര്‍വതീവിരഹം എന്ന പകര്‍ന്നാട്ടത്തിനു നിറഞ്ഞ സദസായിരുന്നു. റോമിലും ബര്ഗാമോയിലും അവതരണങ്ങള്‍ക്കു ശേഷമാണ് കപില വെനീസില്‍ അവതരിപ്പിച്ചത്. അഭിനയത്തിന് കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരന് എന്നിവര്‍ മിഴാവിലും കലാനിലയം ഉണ്ണികൃഷ്ണന് ഇടക്കയിലും പശ്ചാത്തലമേളം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട നഗരസഭ; ജീവനക്കാരനെ തെരുവുനായ കടിച്ചു
താഴെക്കാട് സെന്റ് ആന്റണീസ് കുരിശുപള്ളിയില്‍ തിരുനാള്‍ നാളെ
വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിന് എന്‍ബിഎ അംഗീകാരം
കുട്ടികള്‍ക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി പ്രതി പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി ലോട്ടറി വില്പ്പനക്കാരന് പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതി പിടിയില്‍