എന്‍എസ്എസ് താലൂക്ക് യൂണിയന്റെ സമ്പൂര്‍ണ രാമായണ പാരായണ സമര്‍പ്പണം ഉദ്ഘാടനം ചെയ്തു
മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദ്വിദിന സമ്പൂര്‍ണ രാമായണ പാരായണ സമര്‍പ്പണം താലൂക്ക് യൂണിയന് പ്രസിഡന്റ് അഡ്വ. ഡി. ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ രാമായണ മാസാചരണത്തോടനുബന്ധിച്ച് ദ്വിദിന സമ്പൂര്‍ണ രാമായണ പാരായണ സമര്‍പ്പണം താലൂക്ക് യൂണിയന് പ്രസിഡന്റ് അഡ്വ. ഡി. ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന് വൈസ് പ്രസിഡന്റ് ആര്. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയന് സെക്രട്ടറി എസ്. കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു. താലൂക്ക് യൂണിയന് ഭരണസമിതി അംഗങ്ങളായ പി.ആര്. അജിത്കുമാര്‍, സുനില്‍ കെ. മേനോന്, സോമന് മുത്രത്തിക്കര, രവി കണ്ണൂര്‍, കെ.ബി. ശ്രീധരന്, പ്രതിനിധിനിധി സഭാംഗം സദാശിവന് കുറുവത്ത്, താലൂക്ക് വനിതാ യൂണിയന് പ്രസിഡന്റ് ജയശ്രീ അജയ്, വൈസ് പ്രസിഡന്റ് ചന്ദ്രമതി സുരേഷ്, കമ്മിറ്റി അംഗങ്ങളായ ജയന്തി രാഘവന്, ശ്രീദേവി മേനോന്, സ്മിത ജയകുമാര്‍, മായ നന്ദകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

0480 കലാസാംസ്കാരിക സംഘടനയുടെ 2026ലെ വാര്‍ഷികാഘോഷത്തിന് തുടക്കമായി
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ വിദ്യാര്‍ഥിക്ക് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ അംഗീകാരം
സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ആദരണീയം കാര്ത്തോസ് 2026 സംഘടിപ്പിച്ചു
നടവരമ്പിലെ കാന നിര്‍മാണത്തിലെ അപാകത; എംഎല്‍എയ്ക്ക് കത്തുനല്‍കി പ്രദേശവാസികള്‍
പുല്ലൂര്‍ നാടകരാവിന് സംഘാടകസമിതി രൂപീകരിച്ചു
കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മുകുന്ദപുരം താലൂക്ക് സമ്മേളനം നടത്തി