വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ ആത്മീയദര്‍ശനം ഇന്നും സഭയ്ക്കും സമൂഹത്തിനും വഴികാട്ടി; മാര്‍ പോളി കണ്ണൂക്കാടന്‍
ഫോട്ടോ ക്യാപ്ഷന്‍() ഇരിങ്ങാലക്കുട രൂപത സിഎല്‍സി ചാലക്കുടി സെന്റ് മേരീസ് പാരീഷ് ഹാളില്‍ സംഘടിപ്പിച്ച ഇഗ്നേഷ്യന്‍ അനുസ്മരണം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു. ചാലക്കുടി ഫൊറോന വികാരി ഫാ. വര്‍ഗീസ് പാത്താടന്‍, രൂപത സിഎല്‍സി ഡയറക്ടര്‍ ഫാ. ജോഷി കല്ലേലി തുടങ്ങിയവര്‍ സമീപം.
ചാലക്കുടി: വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ ആത്മീയദര്‍ശനം ഇന്നും സഭയ്ക്കും സമൂഹത്തിനും പ്രസക്തമായ വഴികാട്ടിയാണെന്നും, പ്രാര്‍ഥനയും ആത്മീയ ചൈതന്യവും സേവനമനോഭാവവും എക്കാലത്തും ക്രൈസ്തവജീവിതത്തിന്റെ അടിസ്ഥാന ശിലകളാണെന്നും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. ഇരിങ്ങാലക്കുട രൂപത സിഎല്‍സി ചാലക്കുടി സെന്റ് മേരീസ് പാരീഷ് ഹാളില്‍ സംഘടിപ്പിച്ച ഇഗ്നേഷ്യന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. വിശ്വാസജീവിതം അനേകം വെല്ലുവിളികള്‍ നേരിടുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ദൈവഹിതം തിരിച്ചറിഞ്ഞ് അതനുസരിച്ച് ജീവിക്കാനുള്ള ആത്മീയ പക്വത ഓരോ വിശ്വാസിയും ആര്‍ജിക്കേണ്ടതുണ്ട്.
വിശുദ്ധ ഇഗ്നേഷ്യസ് ക്രൈസ്തവ സഭയ്ക്ക് സമ്മാനിച്ച ആത്മീയ ചൈതന്യത്തിന്റെ പാരമ്പര്യം വ്യക്തിജീവിതത്തെയും കുടുംബജീവിതത്തെയും സാമൂഹിക ഇടപെടലുകളെയും കൂടുതല്‍ അര്‍ഥപൂര്‍ണമാക്കുന്ന ശക്തിയാണ്. പ്രാര്‍ഥനയും പ്രവര്‍ത്തനവും സമന്വയിപ്പിച്ച ജീവിതത്തിലൂടെ സമൂഹത്തില്‍ പ്രത്യാശയും സ്നേഹവും പകരാന്‍ സിഎല്‍സി അംഗങ്ങള്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കണമെന്നും വിശുദ്ധ ഇഗ്നേഷ്യസിന്റെ ആത്മീയ പൈതൃകം പുതിയ തലമുറയ്ക്ക് കൈമാറുകയും സഭയുടെ നവീകരണത്തിലും സാമൂഹിക നന്മയ്ക്കുമായി കൂടുതല്‍ സജീവമായി ഇടപെടുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
രൂപത ഡയറക്ടര്‍ ഫാ. ജോഷി കല്ലേലി അധ്യക്ഷത വഹിച്ചു. ചാലക്കുടി ഫൊറോന വികാരി ഫാ. വര്‍ഗീസ് പാത്താടന്‍ അനുഗ്രഹപ്രഭാഷണം നടത്തി. രൂപത സിഎല്‍സി പ്രസിഡന്റ് മെല്ബിന് ഫ്രാന്‍സിസ്, ചാലക്കുടി ഫൊറോന പ്രസിഡന്റ് ഫെമിഷ് ഫ്രാന്‍സിസ്, രൂപത ജോയിന്റ് സെക്രട്ടറി ഫ്ലോറിപ്സ് തോമസ്, ട്രസ്റ്റി തോമസ് പറഞ്ഞിലം, രൂപത ഓര്‍ഗനൈസര്‍ ആന്റണി റെജിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചാലക്കുടി ഫൊറോന സിഎല്‍സി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സിന്റോ പൊഴോലിപറമ്പില്‍, ദേശീയ സിഎല്‍സി വൈസ് പ്രസിഡന്റ് ഷോബി കെ. പോള്‍, സംസ്ഥാന സോണല്‍ ഓര്‍ഗനൈസര്‍ ബിബിന്‍ പോള്‍, രൂപത സെക്രട്ടറി ഗോഡ്വിന് വര്‍ഗീസ്, ട്രഷറര്‍ അലന് ഡെന്നി, ഇടവക സെക്രട്ടറി ഡൊമിനിക് ജീജോ എന്നിവര്‍ സന്നിഹിതരായിരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഓര്‍മ്മകള്‍ക്ക് ചിറകുനല്‍കി മുന്‍ അധ്യാപക സംഗമം
ഇരിങ്ങാലക്കുടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനം നടത്തി
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
ആംഗന്‍ മിലന് സേവാ പരിപാടി സംഘടിപ്പിച്ചു
മൂര്‍ക്കനാട് തെരുവുനായ ഷെല്‍ട്ടര്‍ നിര്‍മാണം; നീക്കം ഉപേക്ഷിച്ച് നഗരസഭ
നീഡ്സിന്റെ ഗാന്ധിജയന്തി ദിനാഘോഷം നടത്തി