പുല്ലൂര്‍ നാടകരാവിന് സംഘാടകസമിതി രൂപീകരിച്ചു
പുല്ലൂര്‍ ചമയം നാടകവേദിയുടെ 21 ാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സംഘാടകസമിതി യോഗം മുന്‍ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
പുല്ലൂര്‍: പുല്ലൂര്‍ ചമയം നാടകവേദിയുടെ 21 ാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 17 മുതല്‍ 23 വരെ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നടക്കുന്ന പുല്ലൂര്‍ നാടകരാവ് 2026ന്റെ സംഘാടകസമിതി യോഗം മുന്‍ മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. എ.എന്‍. രാജന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ ജോസ് ജെ. ചിറ്റിലപ്പിള്ളി, സി.ബി. ഷക്കീല എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍ എംപി പ്രഫ. സാവിത്രി ലക്ഷ്മണന്, രക്ഷാധികാരി ബാലന് അമ്പാടത്ത് എന്നിവര്‍ നാടകരാവിന്റെ സന്ദേശം നല്കി. ടി.ജെ. സുനില്‍കുമാര്‍ ബജറ്റ് അവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്, ബ്ലോക്ക് മെമ്പര്‍ മണി സജയന്, പി.വി. വിശാഖന്, നാടകരാവിന്റെ ഉപദേഷ്ടാവ് പ്രഫ. വി.കെ. ലക്ഷ്മണന് നായര്‍, പഞ്ചായത്തംഗങ്ങളായ എ.എം. ജോണ്സണ്, ടി.കെ. ശശി, തോമസ് തൊകലത്ത്, ജ്യോതി സരിന്, ഷാരി വീനസ്, നാടകകൃത്ത് മുരളി നടക്കല്‍, കെ.ആര്. ഔസേഫ് ചേലൂര്‍, വി.എം. ഗോപി, നടന് ജയപ്രകാശ് എടക്കുളം, സഹകരണ ബാങ്ക് പ്രസിഡന്റ് സര്‍ഗന്‍ കാക്കനാട്ട്, തോമസ് ചേനത്തുപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
ഫെല്ലോഷിപ്പ് ജേതാവ് കൊച്ചു നാരായണന് നടവരമ്പ്, കെ.സി. രാജന്, സുകുമാരന്‍ തൃക്കാശേരി, സുജയ് പടിയൂര്‍മന, എം.ബി. രാജേഷ്, ബിജു ചന്ദ്രന്, എന്‍.എസ്. നാഗംപുരികാവ്, സ്മിജിത്ത് കുമാര്‍, ജിബിന്‍ രാജ്, പി.കെ. അശോക് കുമാര്‍, ലത രാജന്, കെ.കെ. തങ്കപ്പന്, കെ.വി. കൃഷ്ണന്, സീതാ ഷണ്മുഖന്, അമിത ജിബിന്‍, പങ്കജം ഗോപി, ശാന്ത തങ്കപ്പന്, അബിത ബിജു, കാര്‍ത്യായനി ചന്ദ്രന്, ഭാസുരാംഗന്, എ.ഐ. രവീന്ദ്രന്, സജി സന്തോഷ്, നാടകസംവിധായകന്‍ സുന്ദര്‍ നടവരമ്പ് എന്നിവര്‍ സന്നിഹിതരായിരുന്നു. വേണു എളന്തോളി സ്വാഗതവും ഷാജു തെക്കൂട്ട് നന്ദിയും പറഞ്ഞു. സംഘാടക സമിതി ഭാരവാഹികളായി മുഖ്യരക്ഷാധികാരി ഡോ. ആര്. ബിന്ദു, ചെയര്മാന് എ.എന്‍. രാജന്, ജനറല്‍ കണ്‍വീനര്‍ പുല്ലൂര്‍ സജുചന്ദ്രന്, ട്രഷറര്‍ ടി.ജെ. സുനില്‍കുമാര്‍, ചീഫ് കോ ഓര്‍ഡിനേറ്റര്‍ കിഷോര്‍ പള്ളിപ്പാട്ട് എന്നിവരെ തെരഞ്ഞെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഓര്‍മ്മകള്‍ക്ക് ചിറകുനല്‍കി മുന്‍ അധ്യാപക സംഗമം
ഇരിങ്ങാലക്കുടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനം നടത്തി
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
ആംഗന്‍ മിലന് സേവാ പരിപാടി സംഘടിപ്പിച്ചു
മൂര്‍ക്കനാട് തെരുവുനായ ഷെല്‍ട്ടര്‍ നിര്‍മാണം; നീക്കം ഉപേക്ഷിച്ച് നഗരസഭ
നീഡ്സിന്റെ ഗാന്ധിജയന്തി ദിനാഘോഷം നടത്തി