0480 കലാസാംസ്കാരിക സംഘടനയുടെ 2026ലെ വാര്‍ഷികാഘോഷത്തിന് തുടക്കമായി
0480 കലാസാംസ്കാരിക സംഘടനയുടെ നേതൃത്വത്തില്‍ നടന്ന ഗുരുവന്ദനവും വാര്‍ഷികാഘോഷവും മുന്‍ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: 0480 കലാസാംസ്കാരിക സംഘടനയുടെ 2026 ലെ വാര്‍ഷികാഘോഷത്തിന് തുടക്കമായി. രാസലഹരിമുക്ത ക്യാമ്പയിന്റെ ഭാഗമായി സര്‍ക്കാരിന്റെ പദ്ധതിയായ തൂഫാനുമായി സഹകരിച്ചാണ് പരിപാടികള്‍ നടത്തുന്നത്. ഇരിങ്ങാലക്കുട ശാന്തം നാട്യ നടന വേദിയില്‍ നടന്ന ഗുരുവന്ദനവും വാര്‍ഷികാഘോഷവും മുന്‍ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രദീപ് മേനോന് അധ്യക്ഷത വഹിച്ചു. കലാനിലയം പരമേശ്വരന്, കലാനിലയം ഉണ്ണികൃഷ്ണന്, കലാനിലയം ഗോപി, പി. കൃഷ്ണനുണ്ണി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. റഷീദ് കാറളം, സജീവ് കുമാര്‍ കല്ലട, അഡ്വ. രാജേഷ് തമ്പാന്, സോണിയ ഗിരി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സര്‍വതോഭദ്രം അവതരിപ്പിച്ച കീചകവധം കഥകളി അരങ്ങേറി. കലാനിലയം ഗോപി, അഡ്വ. പി. മണികണ്ഠന്, പി. കൃഷ്ണനുണ്ണി എന്നിവര്‍ നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഓര്‍മ്മകള്‍ക്ക് ചിറകുനല്‍കി മുന്‍ അധ്യാപക സംഗമം
ഇരിങ്ങാലക്കുടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനം നടത്തി
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
ആംഗന്‍ മിലന് സേവാ പരിപാടി സംഘടിപ്പിച്ചു
മൂര്‍ക്കനാട് തെരുവുനായ ഷെല്‍ട്ടര്‍ നിര്‍മാണം; നീക്കം ഉപേക്ഷിച്ച് നഗരസഭ
നീഡ്സിന്റെ ഗാന്ധിജയന്തി ദിനാഘോഷം നടത്തി