നടവരമ്പിലെ കാന നിര്‍മാണത്തിലെ അപാകത; എംഎല്‍എയ്ക്ക് കത്തുനല്‍കി പ്രദേശവാസികള്‍
നടവരമ്പില്‍ വീടുകളിലേക്കും കടകളിലേക്കും കടക്കാന്‍ കഴിയാത്ത വിധം റോഡ് നിരപ്പിനേക്കാള്‍ ഒന്നര അടി ഉയരത്തില്‍ നിര്‍മിച്ചിരിക്കുന്ന കാന.
ഇരിങ്ങാലക്കുട: തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയിലെ നടവരമ്പ് ഭാഗത്ത് നിലവില്‍ നടക്കുന്ന കാനനിര്മാണവുമായി ബന്ധപ്പെട്ട് പ്രദേശവാസികളും വ്യാപാരികളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും സുരക്ഷാപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എയ്ക്ക് പ്രദേശവാസികള്‍ കത്തു നല്കി. ശാസ്ത്രീയമായ ആസൂത്രണവും പൊതുജനങ്ങളുടെ സൗകര്യവും സുരക്ഷയും വേണ്ടത്ര പ രിഗണിക്കാതെയാണ് ഇവിടെ കാന നിര്‍മാണം നടപ്പിലാക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
കാനയുടെ കോണ്‍ക്രീറ്റ് ഭിത്തിയും അതിനുമുകളിലുള്ള സ്ലാബും നിലവിലെ റോഡ് നിരപ്പില്‍ നിന്ന് ഏകദേശം ഒന്നര അടി ഉയരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. കാനയുടെ ഉയര കൂടുതല്‍ മൂലം സമീപത്തെ കടകളിലേക്ക് എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും കടകളിലേക്ക് പ്രവേശിക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ പ്രശ്നം പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാവുകയാണ്. പല വീടുകളുടെ മുന്നിലെ അവസ്ഥയും ഇതുതന്നെയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.
നടവരമ്പ് ഭാഗത്ത് മാത്രം കാനയുടെ ഉയരം റോഡ് നിരപ്പില്‍ നിന്ന് ഉയര്‍ത്തിയത് എന്തുകൊണ്ടാണെന്ന് പൊതുജനങ്ങളോട് വിശദീകരിക്കണമെന്നും പദ്ധതി യഥാര്‍ഥ ഡിപിആര്‍ അനുസരിച്ചാണോ നടപ്പിലാക്കുന്നതെന്ന് പരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ എംഎല്‍എ അടിയന്തരമായി ഇടപെട്ട് ബന്ധപ്പെട്ട പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ കൊണ്ട് സ്ഥലം സന്ദര്ശിപ്പിക്കുകയും ഡീറ്റെയില്‍ഡ് പ്രൊജക്റ്റ് റിപ്പോര്‍ട്ട് പരിശോധിച്ചു ആവശ്യമായ സാങ്കേതിക പരിശോധന നടത്തി പൊതുജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച് കാനനിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. പ്രദേശവാസികളായ നാട്ടുകാര്‍ ഒപ്പിട്ട നിവേദനം ലിജു തോമസ് പാറേക്കാടനാണ് എംഎല്‍എക്ക് സമര്‍പ്പിച്ചത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

0480 കലാസാംസ്കാരിക സംഘടനയുടെ 2026ലെ വാര്‍ഷികാഘോഷത്തിന് തുടക്കമായി
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ വിദ്യാര്‍ഥിക്ക് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ അംഗീകാരം
സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ആദരണീയം കാര്ത്തോസ് 2026 സംഘടിപ്പിച്ചു
പുല്ലൂര്‍ നാടകരാവിന് സംഘാടകസമിതി രൂപീകരിച്ചു
കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മുകുന്ദപുരം താലൂക്ക് സമ്മേളനം നടത്തി
എന്‍എസ്എസ് താലൂക്ക് യൂണിയന്റെ സമ്പൂര്‍ണ രാമായണ പാരായണ സമര്‍പ്പണം ഉദ്ഘാടനം ചെയ്തു