‘സ്വാശ്രയം 2022’ പദ്ധതി മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ നഗരസഭ ആറാം ഡിവിഷനിലെ പീച്ചാംപിള്ളിക്കോണം കോളനിയിലെ നിവാസികള്‍ക്കായി നടത്തുന്ന പരിശീലന പദ്ധതി ‘സ്വാശ്രയം 2022’ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. കോളനിയിലെ കുട്ടികളുടെയും മാതാപിതാക്കളുടെയും വിദ്യാഭ്യാസപരവും സാമൂഹികവും സാമ്പത്തികവുമായ സ്വയം പര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായിട്ടാണു പരിശീലന പദ്ധതി ആരംഭിച്ചിരിക്കുന്നത്. ജെസിഐ പ്രസിഡന്റ് ഡയസ് കാരാത്രക്കാരന്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടര്‍ ടെല്‍സന്‍ കോട്ടോളി, സെക്രട്ടറി വിവറി ജോണ്‍, വൈസ് പ്രസിഡന്റ് മനോജ് പാലത്തിങ്കല്‍, മുന്‍ പ്രസിഡന്റ് വി.പി. മണിലാല്‍, ഡിവിഷന് കൗണ്‍സിലര്‍ ബൈജു കുറ്റിക്കാടന്‍, കോളനി നിവാസി ടി.എ. മണികണ്ഠന് എന്നിവര്‍ പ്രസംഗിച്ചു. പ്രശസ്ത പരിശീലകന് വര്‍ഗീസ് പോള്‍ ക്ലാസ് നയിച്ചു.

ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി