ഉരിയച്ചിറയിലെ അപകടവളവിനു പരിഹാരം വേണം
ഇരിങ്ങാലക്കുട: പുല്ലൂര്‍ ഉരിയച്ചിറയിലെ അപകടവളവ് തീര്‍ത്ത് റോഡ് നേരെയാക്കാനുള്ള നടപടി പൂര്‍ത്തിയാക്കണം. തിരക്കേറിയ പോട്ട-മൂന്നുപീടിക പാതയില്‍ നഗരസഭ അതിര്‍ത്തിയിലുള്ള ഉരിയച്ചിറയോടു ചേര്‍ന്നുള്ള അപകടവളവാണ് ഇനിയും നേരെയാക്കാതെ കിടക്കുന്നത്. അപകടവളവ് ഒഴിവാക്കണമെന്നു വര്‍ഷങ്ങളായി ആവശ്യമുയരുന്നുണ്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഉരിയച്ചിറയുടെ തെക്കുഭാഗത്തു ഭിത്തി നിര്‍മിച്ചു മുകളില്‍ കോണ്‍ക്രീറ്റിട്ടാല്‍ റോഡ് വീതി കൂട്ടിയാല്‍ വളവു നേരെയാവുന്നതിനോടൊപ്പം റോഡിനു കൂടുതല്‍ വീതി കൈവരും. പുല്ലൂര്‍ അപകടവളവില്‍ റോഡു പുനര്‍നിര്‍മിച്ചപ്പോള്‍ ഉരിയച്ചിറ ഭാഗം നേരെയാക്കുമെന്നു പറഞ്ഞിരുന്നെങ്കിലും നടപടിയുണ്ടായില്ല. പുല്ലൂര്‍ ആശുപത്രിക്കു സമീപമുള്ള അപകടവളവിലെ കയേറ്റങ്ങള്‍ ഒഴിവാക്കി റോഡ്ു വീതി കൂട്ടിയപ്പോള്‍ ഉരിയച്ചിറ അപകടവളവ് പരിഗണിക്കാതിരുന്നതു പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ വളവ് ഒഴിവാക്കാതെ അപകടങ്ങള്‍ കുറയില്ല. ഉരിയച്ചിറയ്ക്കു സമീപം പുല്ലു വളര്‍ന്നു കാടാകുന്നതോടെ എതിര്‍വശത്തുനിന്നു വരുന്ന വാഹനങ്ങള്‍ കാണാനാവത്തതാണ് അപകടങ്ങള്‍ക്കു കാരണം.