അമ്മയും കുഞ്ഞും കേരളത്തനിമയും മത്സരം; ദേവി ദേവദാസ്, വിമി വിൻസെന്റ്, ഹരിത ഭാസ്കരൻ എന്നിവർ ജേതാക്കൾ

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട വിദ്യോദയ ഇംഗ്ലീഷ് മീഡിയം എല്‍പി സ്കൂളില്‍ നടന്ന അമ്മയും കുഞ്ഞും കേരളത്തനിമയും മത്സരത്തില്‍ ദേവി ദേവദാസ് ഒന്നാം സ്ഥാനവും വിമി വിന്‍സന്റ് രണ്ടാ സ്ഥാനവും, ഹരിത ഭാസ്ക്കരന്‍ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് മാനേജര്‍ വിപിആര്‍ മേനോന്, നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജര്‍ രുക്മിണി രാമചന്ദ്രന് എന്നിവര്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ബൈജു കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ നഗരസഭ ചെയര്‍ പേഴ്സണ്‍ സുജ സജ്ഞീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഹേമ ദിനേഷ്, നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹെഡ്മാസ്റ്റര് വി.എ. ഹരിദാസ്, മുന്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, അധ്യാപിക അജ്ഞന ഡേവിസ് എന്നിവര്‍ സംസാരിച്ചു.

(ഒന്നാം സ്ഥാനം)


(മൂന്നാം സ്ഥാനം)