ഇരിങ്ങാലക്കുട രൂപതയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയികളായവരുടെ സംഗമം നടത്തി
ഇരിങ്ങാലക്കുട രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയികളായവര്‍ക്ക് വേണ്ടി നടത്തിയ സംഗമത്തില്‍ പങ്കെടുത്തവര്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനോടൊപ്പം.
ജനപ്രതിനിധികള്‍ നിസ്വാര്‍ത്ഥതയുടെ ആള്‍രൂപങ്ങളായി മാറണം: ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: ജനപ്രതിനിധികള്‍ ജാതി- മത- വര്‍ണ- വര്‍ഗ- രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ കാണുന്ന ഏവര്‍ക്കും സ്വീകാര്യരായ എല്ലാവര്ക്കും നന്മകള് മാത്രം ചെയ്തുകൊടുക്കുന്ന നിസ്വാര്‍ത്ഥതയുടെ ആള്‍രൂപങ്ങളായി മാറണമെന്ന് ഇരിങ്ങാലക്കുട രൂപത അധ്യക്ഷന്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയികളായവരുടെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്.
ജനപ്രതിനിധികളായി നിയോഗിക്കപെട്ടവര്‍ നാടിന്റെ ഉന്നമനത്തിനും യുവജന ക്ഷേമത്തിനും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ പക്ഷംചേരലിനും മുന്‍കൈ എടുക്കണമെന്നും തൊഴില്‍ സാധ്യതകളെ മുന്നില്‍ക്കണ്ട് നൂതന പദ്ധതികള്‍ വിഭാവനം ചെയ്യണമെന്നും മതന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനായി സ്വരമുയര്‍ത്തണമെന്നും ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ കൂട്ടിച്ചേര്‍ത്തു. ഇരിങ്ങാലക്കുട രൂപത ഭവനത്തില്‍ നടന്ന സ്നേഹസംഗമത്തില്‍ വികാരി ജനറാള്‍ മോണ്‍. ആന്റു ആലപ്പാടന്‍ ഒരു നല്ല നേതാവിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളെപ്പറ്റി ക്ലാസ് നയിച്ചു. രൂപതയുടെ മുഖ്യ വികാരി ജനറാള്‍ മോണ്‍.
ജോസ് മാളിയേക്കല്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണുകള്‍ ആയി തെരഞ്ഞെടുക്കപ്പെട്ടവരെയും വിവിധ പഞ്ചായത്തുകളെ നയിക്കാന്‍ നിയോഗിക്കപ്പെട്ട പ്രസിഡന്റുമാരെയും വൈസ് പ്രസിഡന്റുമാരെയും ആദരിക്കുകയും സംഗമത്തിന് ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. പൊതുസമ്മേളനത്തില്‍ വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ, ക്രിസ്ത്യന്‍ മൈനോരിറ്റി റൈറ്റ്സ് ഫോറം ഡയറക്ടര്‍ റവ.ഡോ. ജിജോ വാകപറമ്പില്‍, അസോ. ഡയറക്ടര്‍ ഫാ. ജിബിന്‍ നായത്തോടന്‍ എന്നിവര്‍ പ്രസംഗിച്ചു. നൂറ്റമ്പതില്‍ പരം ജനപ്രതിനിധികള്‍ പങ്കുചേര്‍ന്ന സ്നേഹസംഗമം സ്നേഹവിരുന്നോടെ സമാപിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇന്നസെന്റ് നാടകോത്സവത്തിന് കൊടികയറി
ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നഴ്സസ് ദിനം ആചരിച്ചു
പറപ്പൂക്കര വിശുദ്ധ ജോണ്‍ നെപുംസ്യാന്‍ ഫൊറോന തീര്‍ഥാടനകേന്ദ്രത്തില്‍ വിശുദ്ധ ലോനാമുത്തപ്പന്റെ തിരുനാള്‍ 15, 16 തിയതികളില്‍
എംഎല്‍എ ആയിട്ട് 25 വര്‍ഷം: അഡ്വ. തോമസ് ഉണ്ണിയാടനെ അഭിനന്ദിച്ച് യുഡിഎഫ്
അറിവിന്റെ നിറവെളിച്ചം പകര്‍ന്ന്; ശതാബ്ദിയുടെ നിറവില്‍ തുമ്പൂര്‍ സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് എല്‍പി സ്കൂള്‍
സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക ചൈതന്യ കുടുംബ യൂണിറ്റ് വാര്‍ഷികാഘോഷം നടത്തി