പറപ്പൂക്കര വിശുദ്ധ ജോണ്‍ നെപുംസ്യാന്‍ ഫൊറോന തീര്‍ഥാടനകേന്ദ്രത്തില്‍ വിശുദ്ധ ലോനാമുത്തപ്പന്റെ തിരുനാള്‍ 15, 16 തിയതികളില്‍
പറപ്പൂക്കര വിശുദ്ധ ജോണ്‍ നെപുംസ്യാന്‍ ഫൊറോന തീര്‍ഥാടനകേന്ദ്രം
ഇന്ന് അമ്പ് എഴുന്നള്ളിപ്പ്, നാളെ തിരുസ്വരൂപം കൂട്ടില്‍ നിന്നിറക്കലും പ്രദക്ഷിണവും
ഇരിങ്ങാലക്കുട: പറപ്പൂക്കര വിശുദ്ധ ജോണ്‍ നെപുംസ്യാന്‍ ഫൊറോന തീര്‍ഥാടനകേന്ദ്രത്തില്‍ വിളിച്ചാല്‍ വിളി കേള്‍ക്കുന്ന വിശുദ്ധ ലോനാമുത്തപ്പന്റെ തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് വികാരി ഫാ. റാഫേല്‍ പഞ്ഞിക്കാരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 15, 16 തിയതികളിലാണ് ആഘോഷം. അമ്പ് എഴുന്നള്ളിപ്പ് ദിനമായ ഇന്ന് രാവിലെ ആറിന് ദിവ്യബലി, ലദീഞ്ഞ്, നൊവേന തുടര്‍ന്ന് വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പ് വെഞ്ചിരിപ്പ്. വൈകീട്ട് 5.30ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന, 7.15 ന് യൂണിറ്റുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. വൈന്തല സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. ഡേവിസ് കുടിയിരിക്കല്‍ കാര്‍മികനായിരിക്കും. രാത്രി 10ന് അമ്പു പ്രദക്ഷിണങ്ങള്‍ പള്ളിയില്‍ എത്തിച്ചേരും.
നാളെ രാവിലെ ആറിനും ഏഴിനും ദിവ്യബലി, തുടര്‍ന്ന് അടിമയിരുത്തല്‍. ഒമ്പതിന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ചാലക്കുടി അസി. വികാരി ഫാ. ആല്ബിന് പുതുശേരി മുഖ്യകാര്‍മികത്വം വഹിക്കും. വൈകീട്ട് അഞ്ചിന് യൂണിറ്റുകളില്‍ നിന്നുള്ള അമ്പ് പ്രദക്ഷിണങ്ങള്‍ പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് ഗജവീരന്മാര് ആചാരം ചെയ്ത് അണിനിരക്കും. 5.15ന് ലദീഞ്ഞ്, നൊവേന, വിശുദ്ധന്റെ തിരുസ്വരൂപം കൂട്ടില്‍ നിന്നിറക്കല്. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വിശുദ്ധന് പൊന്നുനേര്ച്ച, തിരുസ്വരൂപം പള്ളിചുറ്റി പന്തലിലേക്ക് എഴുന്നള്ളിപ്പ്, രാത്രി എട്ടിന് തിരുമുടി എഴുന്നള്ളിപ്പ്.
തിരുനാള്‍ദിനമായ 16ന് രാവിലെ അഞ്ചിനും ആറിനും ഏഴിനും എട്ടിനും ദിവ്യബലി. 10ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് മണപ്പുറം ചെറുപുഷ്പം ആശ്രമത്തിലെ ഫാ. വിപിന്‍ കുരിശുതറ സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. മാന്ദാമംഗലം വികാരി ഫാ. ക്ലീറ്റസ് കിഴക്കൂടന്‍ സന്ദേശം നല്‍കും. വൈകീട്ട് ഏഴിന് തിരുശേഷിപ്പ് ആശീര്‍വാദം, രാത്രി 8.30ന് ബാന്‍ഡ് വാദ്യഘോഷം, 10.30ന് വിശുദ്ധന്റെ തിരുസ്വരൂപം മദ്ബഹയിലെ രൂപക്കൂട്ടില്‍ പ്രതിഷ്ഠിക്കും. തുടര്‍ന്ന് സ്തോത്രഗീതം. മരിച്ചവരുടെ ഓര്‍മദിനമായ 17ന് രാവിലെ ഏഴിന് അനുസ്മരണബലി, സെമിത്തേരി സന്ദര്‍ശനം.
23ന് എട്ടാമിടവും ഊട്ടുതിരുനാളും ആഘോഷിക്കും. രാവിലെ ആറിനും ഏഴിനും ദിവ്യലി നേര്‍ച്ചഭക്ഷണം വെഞ്ചിരിപ്പ്, 9.30ന് കുഞ്ഞുങ്ങള്‍ക്ക് ചോറൂട്ട്, 10ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്കും സന്ദേശത്തിനും പറപ്പൂര് ഫൊറോന പള്ളിവികാരി ഫാ. ജോസ് എടക്കുളത്തൂര്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം, ഊട്ടുനേര്‍ച്ച എന്നിവ ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. റാഫേല്‍ പഞ്ഞിക്കാരന്‍, അസി. വികാരി ഫാ. വിനോയ് തെറ്റയില്‍, ട്രസ്റ്റിമാരായ റെജിന്‍ പാലത്തിങ്കല്‍, ആന്റോ പുല്ലോക്കാരന്‍, സിജോ പൊന്തോക്കന്, സെക്രട്ടറി ജോണ്‍ ചിറയത്ത് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിരമിച്ചു
ക്രൈസ്റ്റ് കോളജിലെ തവനിഷിന്റെ തണല്‍ പദ്ധതി; സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
ജനകീയ മത്സ്യകൃഷി; ഒരു നെല്ലും ഒരു മീനും പദ്ധതിയുടെ ഭാഗമായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
തൂഫാന് ദ നാര്‍ക്കോ ഹണ്ട്: ഒരൊറ്റ ദിവസം കൊണ്ട് 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു ആറ് പ്രതികള്‍ അറസ്റ്റില്‍
റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ കാര്‍ ഇടിച്ച് യുവാവ് മരിച്ചു
നഗരസഭയുടെ തെരുവുനായ ഷെല്‍ട്ടര്‍ നിര്‍മാണം; മൂര്‍ക്കനാട് കണ്ടെത്തിയ സ്ഥലം യോജിച്ചതല്ലെന്ന് നാട്ടുകാര്‍