ഇന്നസെന്റ് സ്മാരക അഖിലകേരള നാടക മത്സരം; രാവുണ്ണി തമ്പാന് മികച്ച നാടകം
മികച്ച നാടകത്തിനുള്ള ഇന്നസെന്റ് സ്മാരക പുരസ്കാരം കണ്ണൂര്‍ തിയേറ്റര്‍ മൂവ്മെന്റിന്റെ രാവുണ്ണി തമ്പാന്റെ രചയിതാവ് പ്രദീപ് മണ്ടൂര്‍, സംവിധായകന് സഞ്ജയ് കൃഷ്ണ എന്നിവര്‍ക്ക് മുന്‍ മന്ത്രി ആര്. ബിന്ദു സമ്മാനിക്കുന്നു.
ഇരിങ്ങാലക്കുട: പുരോഗമന കലാസാഹിത്യ സംഘത്തിന്റെ അഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇന്നസെന്റ് സ്മാരക അഖിലകേരള നാടക മത്സരത്തില്‍ തിയ്യറ്റര്‍ മൂവ്മെന്റ് കണ്ണൂര്‍, പിലാത്തറ അവതരിപ്പിച്ച രാവുണ്ണി തമ്പാന് മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. തേടല്‍ തിയ്യറ്റര്‍ ഗ്രൂപ്പ്, തൃപ്പൂണിത്തുറ അവതരിപ്പിച്ച കൂവാഗം രണ്ടാം സ്ഥാനത്തിനും നന്മ പെരുമണ്ണ, കോഴിക്കോട് അവതരിപ്പിച്ച തങ്കനാട്ടം മൂന്നാം സ്ഥാനത്തിനും അര്‍ഹരായി.
മികച്ച നടനുള്ള സമ്മാനം മിഥുന് ചമ്പുവിനും (നാടകം കൂവാഗം) നടിക്കുള്ള സമ്മാനം ഒന്നാം പ്രേതലഹള എന്ന നാടകത്തിലെ ബിന്ദു ചന്ദ്രയും കരസ്ഥമാക്കി. മികച്ച നാടക രചയിതാവിനുള്ള സമ്മാനം രാവുണ്ണി തമ്പാന് എന്ന നാടകം എഴുതിയ പ്രദീപ് മണ്ടൂര്‍ കരസ്ഥമാക്കി. മികച്ച സംവിധായകനായി ഉണ്ണി പൂണിത്തുറയും (നാടകം കൂവാകം) തെരഞ്ഞെടുക്കപ്പെട്ടു. സ്പെഷല്‍ ജൂറി അവാര്‍ഡ് സ്വപ്നലോകത്തെ കിറുക്കന്മാര് എന്ന നാടകത്തിലെ ആത്മിക എസ് ഫ്ലോറിയക്കും ലഭിച്ചു.
ടൗണ്‍ ഹാളില്‍ നടന്ന സമാപന സമ്മേളനം പ്രയനന്ദന് ഉദ്ഘാടനം ചെയ്തു. ഡോ.ആര്. ബിന്ദു സമ്മാനങ്ങള്‍ വിതരണം ചെയ്തു. സംഘാടക സമിതി ചെയര്മാന് വി.എ. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജഡ്ജിംഗ് കമ്മറ്റി അംഗമായ മാര്ട്ടിന് അവാര്‍ഡ് പ്രഖ്യാപിച്ചു. അഡ്വ. മണികണ്ഠന് നാടക മത്സരം അവലോകനം നടത്തി. അശോകന് ചരുവില്‍, പ്രഫ. സാവിത്രി ലക്ഷ്മണന്, പ്രഫ. കെ.യു. അരുണന്, ഖാദര്‍ പട്ടപ്പാടം, ഡോ. കെ. രാജേന്ദ്രന്, എ.എന്‍. രാജന് എന്നിവര്‍ സംസാരിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ നാടകങ്ങള്‍ക്ക് യഥാക്രമം 50000, 30000, 20000 രൂപയും ട്രോഫിയുമായിരുന്നു സമ്മാനങ്ങള്‍.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന് അഭിമാന നേട്ടം; ഹാക്കത്തോണില്‍ വിദ്യാര്‍ഥികള്‍ക്ക് തിളക്കമാര്‍ന്ന വിജയം
ക്രൈസ്റ്റ് കോളജ് കോമേഴ്സ് വിഭാഗം ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ഗവേഷണബിരുദം നേടിയ ഡോ.കെ.എം. മുവിഷ്
പ്രായത്തെ തോല്‍പ്പിച്ച പെണ്‍കരുത്ത്; 67-ാം വയസില്‍ എവറസ്റ്റിന്റെ നെറുകയില്‍ നസീമ കുഞ്ഞുമോന്
ആദ്യ ബാച്ച് വിദ്യാര്‍ഥികള്‍ ലൈസന്‍സ് നേടി, കൂടുതല്‍ വാഹനങ്ങള്‍ ഉടന്‍; ഹിറ്റായി കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂള്‍
കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ നാടക ക്യാമ്പ് ആരംഭിച്ചു
മഹിളാമോര്‍ച്ചയുടെ പ്രഹസന സമരത്തിനെതിരെ സംസ്കാരസാഹിതിയുടെ കെഎസ്ആര്‍ടിസി യാത്ര