ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന് അഭിമാന നേട്ടം; ഹാക്കത്തോണില്‍ വിദ്യാര്‍ഥികള്‍ക്ക് തിളക്കമാര്‍ന്ന വിജയം
ബെംഗളൂരുവിലെ ഡോ. അംബേദ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സംഘടിപ്പിച്ച ഹാക്കത്തോണില്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പ് സ്ഥാനം കരസ്ഥമാക്കിയ ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ സമ്മാനം ഏറ്റുവാങ്ങുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗിലെ കമ്പ്യൂട്ടര്‍ സയന്‍സ് (സിഎസ്ഇ) വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ദേശീയതലത്തില്‍ മികച്ച നേട്ടം. ബെംഗളൂരുവിലെ ഡോ. അംബേദ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സംഘടിപ്പിച്ച അസ്ത്രാവ 24 മണിക്കൂര്‍ ഇന്നൊവേഷന് ഹാക്കത്തോണിലാണ് വിദ്യാര്‍ഥികള്‍ ഈ തിളക്കമാര്‍ന്ന വിജയം കൈവരിച്ചത്. മാര്‍ച്ച് ആറ്, ഏഴ് തീയതികളിലായി നടന്ന മത്സരത്തില്‍ ക്രൈസ്റ്റ് കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ എം. നിധിന് രാജ്, എമില്‍ ഷൈന്‍, അനുഗ്രഹ വിബി, കൈലാസ് വി ഷാര്‍ജി എന്നിവരടങ്ങിയ ടീം സെക്കന്‍ഡ് റണ്ണര്‍ അപ്പ് സ്ഥാനം കരസ്ഥമാക്കി. 15,000 രൂപയാണ് സമ്മാനത്തുകയായി വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി
ഈശ്വര മനുഷ്യ ബന്ധവും സഹോദര സ്നേഹവും ഊട്ടി ഉറപ്പിക്കുന്നതാണ് രക്ഷാബന്ധന്: തോമസ് ഉണ്ണിയാടന്
കത്തീഡ്രല്‍ മാതൃവേദി വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
200 കുട്ടികള്‍ക്ക് 200 മണ്‍ചട്ടികള്‍; പ്രതീക്ഷാഭവനില്‍ കൃഷിസമൃദ്ധിയൊരുക്കി ക്രൈസ്റ്റ് നഗര്‍ റസിഡന്റ്സ് അസോസിയേഷന്
കൂടല്‍മാണിക്യം ക്ഷേത്രം ആനയൂട്ട് നടത്തി
വിജയാ അവാര്‍ഡ് 2026 ഹൃദ്യ ഹരിദാസിന്