ഫീസ് വാങ്ങി, ഡ്രൈവിംഗ് പരിശീലനം നല്‍കിയില്ല: ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂളിനെതിരെ ആരോപണം, വിദ്യാര്‍ഥികള്‍ ദുരിതത്തില്‍
ഇരിങ്ങാലക്കുട: ഡ്രൈവിംഗ് ലൈസന്‍സ് എടുത്തുനല്‍കാമെന്ന് വിശ്വസിപ്പിച്ച് വിദ്യാര്‍ഥികളില്‍ നിന്ന് തുക ഫീസ് വാങ്ങി കബളിപ്പിച്ചതായി പരാതി. ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂള്‍ അധികൃതര്‍ക്കെതിരെയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അവധിക്കാലത്ത് ഡ്രൈവിംഗ് പഠിക്കാനെത്തിയ ഭൂരിഭാഗം വിദ്യാര്‍ഥികളാണ് നിലവില്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നത്.
ഇരിങ്ങാലക്കുട സ്വദേശി ചേറ്റുപുഴക്കാരന്‍ ജെയ്സനാണ് തന്റെ മകനില്‍ നിന്നും പണം കൈപറ്റിയിട്ടും ഡ്രൈവിംഗ് പരിശീലനം നല്‍കിയില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. നിരവധി പേര്‍ക്കാണ് പണം നല്‍കിയിട്ടും പരിശീലനം ലഭിക്കാതിരിക്കുന്നത്. ടൂവീലര്‍, ഫോര്‍വീലര്‍ വാഹനങ്ങള്‍ എന്നിവയുടെ ഡ്രൈവിംഗ് പരിശീലനത്തിനായി കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് 5000 രൂപ കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂളില്‍ അടച്ചത്.
എന്നാല്‍ പണം വാങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും ഡ്രൈവിംഗ് പരിശീലനം നല്‍കാനോ അതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനോ അധികൃതര്‍ തയാറായില്ല. പരിശീലനം മുടങ്ങിയതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും എത്തി പരാതി ഉന്നയിച്ചിരുന്നു. തുടര്‍ന്ന് വാങ്ങിയ പണം ബാങ്ക് അക്കൗണ്ട് വഴി തിരികെ നല്‍കാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും തുക ലഭിച്ചില്ലെന്ന് ഇവര്‍ പറയുന്നു. 5,000 രൂപ വരെയാണ് ലൈസന്‍സ് ഫീസിനത്തിലും ട്രെയിനിംഗ് ഫീസിനത്തിലുമായി കൈപ്പറ്റിയിട്ടുള്ളത്.
പണം അടച്ചതിന്റെ രസീത് മാത്രമാണ് ഇപ്പോള്‍ വിദ്യാര്‍ഥികളുടെ കൈവശമുള്ളത്. പഠനത്തിനിടയിലെ ഒഴിവുസമയം പ്രയോജനപ്പെടുത്താം എന്ന് കരുതിയാണ് പണമടച്ച് ചേര്‍ന്നത്. സംഭവത്തില്‍ ബന്ധപ്പെട്ട ഉന്നത അധികാരികള്‍ അടിയന്തരമായി ഇടപെടണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. കാര്‍ വരാത്തതാണ് ഡ്രൈവിംഗ് പരിശീലനം വൈകുന്നതിനു കാരണമെന്നും വിദ്യാര്‍ഥികളുടെ ആവശ്യപ്രകാരം പണം തിരികെ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വായനയുടെ നിറവില്‍ അമ്പിളി ടീച്ചറിന്റെ അഞ്ചാം പുസ്തകം
ഫിഫ വേള്‍ഡ് കപ്പ്; അവിട്ടത്തൂര്‍ എല്‍ബിഎസ്എം സ്കൂള്‍ വിളംബര മത്സരം സംഘടിപ്പിച്ചു
ചെളിക്കുളത്തില്നിന്ന് ആശ്വാസത്തിലേക്ക് ജനറല്‍ ആശുപത്രി പരിസരം സഞ്ചാരയോഗ്യമാക്കി
ശാന്തിനികേതനില്‍ വായനാദിനം ആചരിച്ചു
വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലിഷ് മീഡിയം സ്കൂളില്‍ വായനാദിനം ആഘോഷിച്ചു
കൂടല്‍മാണിക്യം തിരുവുത്സവം: വരവു ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു