തൂഫാന് ദ നാര്‍ക്കോ ഹണ്ട്: ഒരൊറ്റ ദിവസം കൊണ്ട് 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു ആറ് പ്രതികള്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട: തൂഫാന് ദ നാര്‍ക്കോ ഹണ്ട് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് പരിധിയില്‍ പരിശോധന കടുപ്പിച്ചു. ലഹരിവസ്തുക്കളുടെ വില്‍പ്പനയും ഉപഭോഗവും പൂര്‍ണമായും തടയുന്നതിനായി തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ്ന്റെ നേതൃത്വത്തിലാണ് വ്യാപകമായ റെയ്ഡുകള്‍ നടത്തിയത്. ബാല നീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് കൂട്ടിച്ചേര്‍ത്ത് ആറു കേസുകളും മയക്കു മരുന്ന് ഉപയോഗിച്ചതിന് എട്ട് കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്.
കാറളം പുല്ലത്തറ സ്വദേശി പെരുമ്പുള്ളി വീട്ടില്‍ സുമേഷ് (47), വയനാട് നെടുംപാല ഉപ്പുപാറ സ്വദേശി തട്ടാരത്തുപി വീട്ടില്‍ ജിത്തു (21), മറ്റത്തൂര്‍ വില്ലേജ്, മാങ്കുറ്റിപ്പാടം സ്വദേശി പള്ളത്ത് വീട്ടില്‍ അഭിലാഷ് (33), കൊടുങ്ങല്ലൂര്‍ സുനാമി ഉന്നതി സ്വദേശി മന്നശ്ശേരി വീട്ടില്‍ ജോണ്സണ് (22), തിരുപഴഞ്ചേരി സ്വദേശി കൂന്തറ വീട്ടില്‍ രാഹുല്‍ (21), നെടുമ്പാള്‍ സ്വദേശി തൊഴുക്കാട്ടു വീട്ടില്‍ ബാബു (55) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്പെഷ്യല്‍ സ്ക്വാഡായ ഡാന്‍സാഫ് ടീമിലെ പോലീസ് ഉദ്യോഗസ്ഥരും കൊടുങ്ങല്ലൂര്‍, മതിലകം, കൈപ്പമംഗലം, വലപ്പാട്, ഇരിങ്ങാലക്കുട, ചേര്‍പ്പ്, കാട്ടൂര്‍, വെള്ളിക്കുളങ്ങര എന്നീ പോലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒ മാരും മറ്റ് പോലീസുദ്യോഗസ്ഥരുമാണ് അന്വേഷണ സംഘങ്ങളിലുണ്ടായിരുന്നത്. വരും ദിവസങ്ങളിലും പരിശോധനകള്‍ കൂടുതല്‍ ശക്തമായി തുടരുമെന്നും ലഹരി വില്‍പ്പനക്കാരുടെയും ഉപഭോക്താക്കളുടെയും വിവരങ്ങള്‍ കര്‍ശനമായി നിരീക്ഷിച്ചു വരികയാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിരമിച്ചു
ക്രൈസ്റ്റ് കോളജിലെ തവനിഷിന്റെ തണല്‍ പദ്ധതി; സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
ജനകീയ മത്സ്യകൃഷി; ഒരു നെല്ലും ഒരു മീനും പദ്ധതിയുടെ ഭാഗമായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ കാര്‍ ഇടിച്ച് യുവാവ് മരിച്ചു
നഗരസഭയുടെ തെരുവുനായ ഷെല്‍ട്ടര്‍ നിര്‍മാണം; മൂര്‍ക്കനാട് കണ്ടെത്തിയ സ്ഥലം യോജിച്ചതല്ലെന്ന് നാട്ടുകാര്‍
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് സ്കൂളില്‍ പ്രവേശനം നേടിയ ഇരട്ടക്കുട്ടികളുടെ നാലു ജോഡികള്‍